BREAKING NEWS

തൃശ്ശൂർ കൂർക്കഞ്ചേരിയിൽ വൻ മോഷണം; അടച്ചിട്ട വീട് കുത്തിത്തുറന്ന് 55 പവൻ കവർന്നു; പുലർച്ചെ ഒന്നരയോടെ ഒരാൾ വീടിന്റെ മതിൽ ചാടിക്കടക്കുന്ന ദൃശ്യം വീട്ടിലെ സിസിടിവി ക്യാമറയിൽ

· · 1 min read
Share: Copied!

തൃശൂർ: നഗരത്തിന് സമീപം കൂർക്കഞ്ചേരിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 55 പവൻ സ്വർണം കവർന്നു. കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിലാണ് മോഷണം നടന്നത്. മകന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും ഒരാഴ്ചയായി എറണാകുളത്തായിരുന്നു.

തിങ്കളാഴ്ച രാവിലെ കൂർക്കഞ്ചേരിയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ഹസൻ അലി അറിയുന്നത്. തുടർന്ന് വിവരം പൊലീസിൽ അറിയിച്ചു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ സ്ക്വാഡും നെടുപുഴ പൊലീസും ചേർന്ന് അന്വേഷണം ഊർജിതമാക്കി.

പുലർച്ചെ ഒന്നരയോടെ ഒരാൾ വീടിന്റെ മതിൽ ചാടിക്കടക്കുന്ന ദൃശ്യം വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മോഷ്ടാക്കളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

അര്‍ധരാത്രി വീടിനു നേരെ ബോംബേറ്, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ആക്രമണം നടത്തിയത് ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചെത്തിയവര്‍

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026