BREAKING NEWS

24 ഗ്രാം തൂക്കം വരുന്ന മൂന്ന് വളകൾ 1,71,000 രൂപയ്ക്ക് മൂന്ന് മാസത്തേക്ക് പണയം വച്ചു; കാലാവധി കഴിഞ്ഞിട്ടും ആഭരണങ്ങൾ തിരിച്ചെടുക്കാൻ ആളെത്തിയില്ല; സ്ഥാപന ഉടമ വളകൾ പരിശോധിച്ചപ്പോൾ എല്ലാം മുക്കുപണ്ടം!! പ്രതി പിടിയിൽ

· · 1 min read
Share: Copied!

കോഴിക്കോട്: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ യുവാവിനെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ഫറോക്ക് പെരുമുഖം കള്ളിക്കൂടം സ്വദേശി മണ്ണാങ്കണ്ടി വീട്ടിൽ അബ്ദുൾ ഖാദർ (48) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫറോക്ക് സ്വദേശിയായ ചിത്തരഞ്ജന്റെ ഉടമസ്ഥതയിൽ മണ്ണൂർ വളവിൽ പ്രവർത്തിക്കുന്ന സൗഭാഗ്യ ഫിനാൻസിയേഴ്സ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്.

സ്ഥാപനത്തിലെത്തിയ അബ്ദുൾ ഖാദർ 24 ഗ്രാം തൂക്കം വരുന്ന മൂന്ന് വളകൾ മൂന്ന് മാസത്തെ കാലാവധിക്ക് പണയം വെച്ച് 1,71,000 രൂപ കൈപ്പറ്റുകയായിരുന്നു. കാലാവധി കഴിഞ്ഞിട്ടും ആഭരണങ്ങൾ തിരിച്ചെടുക്കാൻ എത്താതിരുന്നതിനെ തുടർന്ന് സ്ഥാപന ഉടമ വളകൾ പരിശോധിച്ചപ്പോഴാണ് അവ മുക്കുപണ്ടമാണെന്ന് വ്യക്തമായത്.

തുടർന്ന് ചിത്തരഞ്ജൻ ഫറോക്ക് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും എസ്.ഐ മിഥുന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കൂടെ പ്രവര്‍ത്തിക്കുന്നവന്റെ തലയിടിച്ച് പൊട്ടിക്കാനുള്ള മനോവൈകൃതമുള്ള ആളുകളാണോ ഇതില്‍ പ്രവര്‍ത്തിക്കുന്നത്?? എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിയില്‍ തമ്മിലടി, ജോയിന്റ് സെക്രട്ടറിയെ മൈക് സ്റ്റാന്‍ഡും സ്റ്റീല്‍ റോഡും ഉപയോഗിച്ച് മര്‍ദിച്ചു

BREAKING NEWS
ആരെയും വേട്ടയാടുന്നത് കോണ്‍ഗ്രസ് രീതിയല്ല, സിപിഐഎം ഇതുകണ്ട് പഠിക്കണം, തനിക്ക് ആരോടും വൈരാഗ്യമില്ല, ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതുകൊണ്ട് പിണറായി വിജയനെ വേട്ടയാടേണ്ടതുണ്ടോ?? മാത്യു കുഴല്‍നാടന്‍ പറഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം, ആര്‍ക്കും തെറ്റ് പറയാന്‍ കഴിയില്ല- ചാണ്ടി ഉമ്മന്‍
18 Oct 2026
BREAKING NEWS
പോലീസുകാരെയും നെറ്റിയിൽ തിലകം ചാർത്തിയവരെയും പ്രതിഷേധക്കാർ ആക്രമിച്ചതിനാലാണ് ഞങ്ങൾ ഇടപെട്ടത്, പോലീസുകാർ അവരുടെ ജോലി ശരിയായി ചെയ്യാത്തതുകൊണ്ടാണ് ഹിന്ദു രക്ഷാ ദളിന് രംഗത്തിറങ്ങേണ്ടി വന്നത്, ബിജെപി നേതാക്കൾ സനാതന ധർമത്തിനെതിരെ സംസാരിച്ചാൽ അവരെയും തല്ലും...ഡൽഹിയിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടു...
18 Oct 2026
BREAKING NEWS
ഇതെന്ത് കണക്കാണ്? 25 കിലോമീറ്റർ എ.സി റോഡ് നിർമാണത്തിന് 647 കോടി രൂപയോ? വിജിലൻസ് അന്വേഷണം വേണം’: മന്ത്രി പി.കെ. ബഷീർ
18 Oct 2026
BREAKING NEWS
"എന്തിന്റെ പേരിലാണ് അഹങ്കരിക്കുന്നത്? എന്തു ചെയ്താലും ചുറ്റുമുള്ള ചിലർ സംരക്ഷിക്കുമെന്ന് കരുതിയിട്ടോ? കൂടപ്പിറപ്പിനെ പോലെ കാണുന്ന സഖാവിനെ അടിച്ചിട്ട് തിരിച്ചടിക്കാതിരുന്നത് കഴിവുകേടു കൊണ്ടോ ആരെയെങ്കിലും പേടിച്ചിട്ടോ അല്ല... നിങ്ങളെല്ലാം ഇരിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കുന്നത് കൊണ്ടാണ്, പാർട്ടി പറഞ്...
18 Oct 2026