BREAKING NEWS

കൂടെ പ്രവര്‍ത്തിക്കുന്നവന്റെ തലയിടിച്ച് പൊട്ടിക്കാനുള്ള മനോവൈകൃതമുള്ള ആളുകളാണോ ഇതില്‍ പ്രവര്‍ത്തിക്കുന്നത്?? എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിയില്‍ തമ്മിലടി, ജോയിന്റ് സെക്രട്ടറിയെ മൈക് സ്റ്റാന്‍ഡും സ്റ്റീല്‍ റോഡും ഉപയോഗിച്ച് മര്‍ദിച്ചു

· · 1 min read
Share: Copied!

കല്‍പ്പറ്റ: എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിയില്‍ കൂട്ടയടി. ജില്ലാ ജോയിന്റ് സെക്രട്ടറി സായന്തിനെ ജില്ലാ സെക്രട്ടറി ആദര്‍ശ് കേന്ദ്ര കമ്മിറ്റി അംഗമായ സാന്ദ്രയുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചെന്നാണ് ആരോപണം. ജില്ലയിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. പുല്‍പ്പള്ളി പാര്‍ട്ടി ഓഫീസിനുള്ളില്‍ വെച്ച് മൈക് സ്റ്റാന്‍ഡും സ്റ്റീല്‍ റോഡും ഉപയോഗിച്ച് സായന്തിനെ മർദിച്ചുവെന്ന് മുന്‍ ഭാരവാഹി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

കൂടെ പ്രവര്‍ത്തിക്കുന്നവന്റെ തലയിടിച്ച് പൊട്ടിക്കാനുള്ള മനോവൈകൃതമുള്ള ആളുകള്‍ പ്രവര്‍ത്തിക്കുന്ന നേതൃത്വമാണോ എസ്എഫ്‌ഐക്കുള്ളതെന്നും പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. സായന്തിന്റെ ഭാഗത്തുനിന്ന് തെറ്റായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ നേതൃത്വം ചര്‍ച്ച ചെയ്ത് പരിശോധിച്ച് നടപടിയെടുക്കുകയാണ് വേണ്ടത്.

അല്ലാതെ ഒരാളെ സംഘം ചേര്‍ന്ന് ആക്രമിക്കുകയല്ല ചെയ്യേണ്ടതെന്നും പോസ്റ്റില്‍ പറയുന്നു. ഇത്തരത്തില്‍ തെമ്മാടിത്തരം കാണിക്കുന്ന വ്യക്തികളെ ഒറ്റപ്പെടുത്തണം. അപാരമായ ധൈര്യമാണോ അതോ ദാര്‍ഷ്ട്യമാണോ ഇത്തരം പ്രവണതകള്‍ എസ്എഫ്‌ഐ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായതിന്റെ പിന്‍ബലം എന്നുള്ളതാണ് പരിശോധിക്കേണ്ടത്. വിഷയത്തിൽ നടപടി ഉണ്ടാകണമെന്നും പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്.

BREAKING NEWS
ആരെയും വേട്ടയാടുന്നത് കോണ്‍ഗ്രസ് രീതിയല്ല, സിപിഐഎം ഇതുകണ്ട് പഠിക്കണം, തനിക്ക് ആരോടും വൈരാഗ്യമില്ല, ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതുകൊണ്ട് പിണറായി വിജയനെ വേട്ടയാടേണ്ടതുണ്ടോ?? മാത്യു കുഴല്‍നാടന്‍ പറഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം, ആര്‍ക്കും തെറ്റ് പറയാന്‍ കഴിയില്ല- ചാണ്ടി ഉമ്മന്‍
18 Oct 2026
BREAKING NEWS
പോലീസുകാരെയും നെറ്റിയിൽ തിലകം ചാർത്തിയവരെയും പ്രതിഷേധക്കാർ ആക്രമിച്ചതിനാലാണ് ഞങ്ങൾ ഇടപെട്ടത്, പോലീസുകാർ അവരുടെ ജോലി ശരിയായി ചെയ്യാത്തതുകൊണ്ടാണ് ഹിന്ദു രക്ഷാ ദളിന് രംഗത്തിറങ്ങേണ്ടി വന്നത്, ബിജെപി നേതാക്കൾ സനാതന ധർമത്തിനെതിരെ സംസാരിച്ചാൽ അവരെയും തല്ലും...ഡൽഹിയിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടു...
18 Oct 2026
BREAKING NEWS
ഇതെന്ത് കണക്കാണ്? 25 കിലോമീറ്റർ എ.സി റോഡ് നിർമാണത്തിന് 647 കോടി രൂപയോ? വിജിലൻസ് അന്വേഷണം വേണം’: മന്ത്രി പി.കെ. ബഷീർ
18 Oct 2026
BREAKING NEWS
"എന്തിന്റെ പേരിലാണ് അഹങ്കരിക്കുന്നത്? എന്തു ചെയ്താലും ചുറ്റുമുള്ള ചിലർ സംരക്ഷിക്കുമെന്ന് കരുതിയിട്ടോ? കൂടപ്പിറപ്പിനെ പോലെ കാണുന്ന സഖാവിനെ അടിച്ചിട്ട് തിരിച്ചടിക്കാതിരുന്നത് കഴിവുകേടു കൊണ്ടോ ആരെയെങ്കിലും പേടിച്ചിട്ടോ അല്ല... നിങ്ങളെല്ലാം ഇരിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കുന്നത് കൊണ്ടാണ്, പാർട്ടി പറഞ്...
18 Oct 2026