BREAKING NEWS

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, ബൈക്ക് തടഞ്ഞുവച്ച് വാക്കേറ്റം, അച്ഛനെയും മകനെയും കുത്തിപ്പരിക്കേല്‍പ്പിച്ച് അക്രമി, പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നു

· · 1 min read
Share: Copied!

തൃശൂര്‍: തൃശൂരിൽ ഹോണടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ മൂന്നുപേര്‍ക്ക് കുത്തേറ്റു. തൃശൂർ പേരാമംഗലത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഹോണടിച്ചതിന്റെ പേരിലുള്ള തർക്കത്തിനിടെ അച്ഛനും മകനും സുഹൃത്തിനുമാണ് കുത്തേറ്റത്. മുണ്ടൂർ സ്വദേശി ബിനീഷ് (46) , മകൻ അഭിനവ് (19) , സുഹൃത്ത് അഭിജിത്ത് (29) എന്നിവർക്കാണ് കുത്തേറ്റ് സാരമായി പരിക്കേറ്റത്.

ഇവരെ ആക്രമിച്ച കേച്ചേരി സ്വദേശി കൃഷ്ണ കിഷോർ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. മുണ്ടൂരിലെ പച്ചക്കറി കടയിലെ ജീവനക്കാരനാണ് അക്രമി. രണ്ടു ബൈക്കുകളിലായാണ് അച്ഛനും മകനും സുഹൃത്തും യാത്ര ചെയ്തിരുന്നത്. ബാഡ്മിന്‍റണ്‍ കളിച്ചു മടങ്ങുകയായിരുന്നു. ബൈക്കിലാണ് ആക്രമിയും എത്തിയത്.

അഭിനവ് ഹോണടിച്ചതിൽ അക്രമി പ്രകോപിതനാവുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്നായിരുന്നു ആക്രമണം. തമിഴ് നാട്ടിലേയ്ക്കു കടന്ന അക്രമിയ്ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

BREAKING NEWS
മഹാരാജാസിലെ ബിരുദദാനച്ചടങ്ങ് അലങ്കോലമായി, മന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്ന സ്ഥലത്തെത്തി നേരിട്ട് കണ്ട് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി ഒന്നാം റാങ്കുകാരി, റോജി എം. ജോണിനെ തിരിച്ചയച്ച സംഭവത്തിൽ 40 പേർക്കെതിരെ കേസ്, വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്തത്- എം.വി ഗോവിന്ദൻ
31 Oct 2026
BREAKING NEWS
‘ഓർമ്മയിലെ ഇന്ദിര’ - ഇന്ദിരാഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ ഇടപെടലുകളും ചർച്ചയായി; ജിദ്ദയിൽ ഒ.ഐ.സി.സിയുടെ പ്രത്യേക പരിപാടി
31 Oct 2026
BREAKING NEWS
ബൈക്ക് കാറിലിടിച്ചു, ചോദ്യം ചെയ്ത കുടുംബത്തെ മദ്യ ലഹരിയില്‍ ആക്രമിച്ച് പൊലീസുകാരന്‍, ഒരാള്‍ക്ക് പരിക്ക്
31 Oct 2026
BREAKING NEWS
പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു; 10 വയസ്സുകാരിയായ കൊച്ചുമകളെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 65 കാരന് മകളുടെ മകന്റെ കുത്തേറ്റത്
31 Oct 2026