BREAKING NEWS

പ്രതികരണം കാത്തുനിന്ന മാധ്യമങ്ങളെ മൈൻഡ് ചെയ്യാതെ വീണാ ജോർജ്!! ആശുപത്രിയാകുമ്പോൾ ചിലപ്പോൾ പഞ്ഞിയോ, മരുന്നോ, ഉപകരണങ്ങളോ കുറഞ്ഞുവെന്നുവരും, എന്നുവച്ച് ഇവർ പറയുമ്പോൾ രാജിവയ്ക്കാനാണോ മന്ത്രി ഇരിക്കുന്നത്- സജി ചെറിയാൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. സിഎച്ച് ഹാരിസിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി സജി ചെറിയാൻ. ഡോ. ഹാരിസിന്റെ നടപടി അദ്ദേഹത്തിന്റെ സ്ഥാനത്തിനു യോജിച്ചതല്ലെന്നു പറഞ്ഞ മന്ത്രി ഡോക്ടർ അപ്പോഴത്തെ മാനസികാവസ്ഥയിൽ ചെയ്തതാണെങ്കിലും അതു തിരുത്തിയിട്ടുണ്ട്. അതോടെ ആ വിഷയം അവസാനിച്ചുവെന്നും പറഞ്ഞു.

നല്ല രീതിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ ചിലപ്പോൾ പഞ്ഞിയോ മരുന്നോ ഉപകരണങ്ങളോ കുറഞ്ഞു എന്നുവരും, ഇല്ലെന്നു പറയുന്നില്ല, അതിന്റെ പേരിൽ ആരോഗ്യമന്ത്രിക്കെതിരെ വലിയ വിമർശനമാണ് കോൺഗ്രസ് നടത്തുന്നത്. വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. ഇവർ പറയുമ്പോൾ രാജിവയ്ക്കാനാണോ മന്ത്രി ഇരിക്കുന്നതെന്നും സജി ചെറിയാൻ ചോദിച്ചു.

എന്നാൽ വിഷയത്തിൽ ഒരു തരത്തിലുള്ള പ്രതികരണവും നടത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ് തയാറായില്ല. മാത്രമല്ല രാവിലെ പ്രതികരണം തേടി മന്ത്രിയുടെ ഔദ്യോഗിക വസതിക്കുമുന്നിൽ കാത്തുനിന്ന മാധ്യമങ്ങളെ കാണാത്തതുപോലെ കാറിൽ കടന്നുപോകുകയാണ് മന്ത്രി ചെയ്തത്.

അതേസമയം ഡോ. ഹാരിസിന്റെ തുറന്നുപറച്ചിൽ ശരിയാണെന്ന് ആരോഗ്യവകുപ്പിന് തന്നെ സമ്മതിക്കേണ്ടി വന്ന നിലയാണ് ഇന്നലെ ഉണ്ടായത്. വിവാദം ശക്തമായതോടെ പെട്ടെന്നു തന്നെ ഹൈദരാബാദിൽനിന്ന് ഉപകരണങ്ങൾ വിമാനമാർഗം എത്തിക്കുകയും മുടങ്ങിയ ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തിരുന്നു. ഡോ.ഹാരിസിന്റെ പ്രതികരണത്തിനു പിന്നാലെ വിവിധ മെഡിക്കൽ കോളേജുകളിലെയും സർക്കാർ ആശുപത്രികളിലെയും മരുന്നുക്ഷാമം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പുറത്തുവന്നുതുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി മൗനം പാലിക്കുന്നത്.

സ്കൂൾ ബസിൽ നിന്നിറങ്ങിയ കുട്ടി അമ്മയുടെ കൈവിട്ട് ഓടി, എതിരെവന്ന മറ്റൊരു സ്കൂൾ ബസിടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം, അപകടം അമ്മയുടെ കൺമുന്നിൽവച്ച്

 

BREAKING NEWS
എവിടെ പോയാലും എന്നെ വിളിക്കുന്ന അവന്‍, അന്ന് മാത്രം വിളിച്ചില്ല, നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, എനിക്ക് നീ വെറുമൊരു കാമറാമാന്‍ ആയിരുന്നില്ല, ഇനി എന്റെ ജീവിതകാലം മുഴുവന്‍ നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു മകനെപ്പോലെ ഞാന്‍ കൂടെയുണ്ടാകും, നെഞ്ചുപൊട്ടി ഉബൈദ്
01 Nov 2026
BREAKING NEWS
മത്സ്യ വ്യാപാരിയില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങി, പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് പിടിയില്‍
01 Nov 2026
BREAKING NEWS
ചങ്ങനാശ്ശേരി കുടുംബത്തിന്റെ കൂട്ടമരണത്തിൽ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം; ഓൺലൈൻ ഗെയിമിങ്, ട്രേഡിങ് ഇടപാടുകളും പരിശോധിക്കും
01 Nov 2026
BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ കാലത്തും കാലടി സർവകലാശാലയിൽ 90 മുതൽ 120 ദിവസവും വരെ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു, എന്തേ അന്ന് SFI-ക്കാർ മന്ത്രിയോട് ചോദ്യം ചോദിച്ചില്ല? വിദ്യാർഥികൾക്കെതിരായ അച്ചടക്ക നടപടികളിൽ സർക്കാർ ഇടപെടാറില്ല, സസ്‌പെൻഡ് ചെയ്യുന്നതും തിരിച്ചെടുക്കുന്നതുമെല്ലാം സർവകലാശാലയുടെ അധികാര പര...
01 Nov 2026