BREAKING NEWS

‘നിനക്ക് മാപ്പില്ല’… ഫേസ്ബുക്കിൽ കുറിപ്പിട്ട ശേഷം പെൺസുഹൃത്തിന്റെ ഭർത്താവിനെ വെടിവച്ചു കൊലപ്പെടുത്തി!! മാതാമംഗലം രാധാകൃഷ്ണൻ വധക്കേസിലെ പ്രതിയെ ജീവനൊടുക്കിയ നിലയിൽ, മൃതദേഹം കണ്ടെത്തിയത് പെൺസുഹൃത്തിന്റെ വീടിനു സമീപത്തെ റബർ തോട്ടത്തിൽ

· · 1 min read
Share: Copied!

കണ്ണൂർ: മാതാമംഗലം രാധാകൃഷ്ണൻ വധക്കേസിലെ പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാതാമംഗലം പെരുമ്പടവ് അടുക്കം സ്വദേശി നെല്ലൂര് കോരച്ചം വീട്ടിൽ എൻ.കെ.സന്തോഷിനെ (40) ആണ് വീടിനു സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിലെ മൂന്നാം പ്രതിയും രാധാകൃഷ്ണന്റെ ഭാര്യയുമായ മിനി നമ്പ്യാർ താമസിക്കുന്ന മാതമംഗലം പുനിയംകോട് മണിയറ റോഡിന് സമീപത്തെ വീടിനു സമീപമുള്ള റബർ തോട്ടത്തിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

2025 മാർച്ച് 20 നാണ് കെ.കെ. രാധാകൃഷ്ണൻ കൈതപ്രത്ത് താൻ നിർമിക്കുന്ന വീട്ടിൽവച്ച് സന്തോഷിന്റെ വെടിയേറ്റു കൊല്ലപ്പെട്ടത്. പിന്നീട് സംഭവസ്ഥലത്തുനിന്നു തന്നെ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ കൊലപാതകത്തിനു പ്രേരണ നൽകിയെന്ന കുറ്റത്തിന് രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെയും പരിയാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം ആറു മാസം മുൻപാണ് സന്തോഷിന് ജാമ്യം കിട്ടിയത്. മിനി നമ്പ്യാരുമായുള്ള സന്തോഷിന്റെ സൗഹൃദം എതിർത്തതിന്റെ പകമൂലമാണ് സന്തോഷ് രാധാകൃഷ്ണനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.‌‌‌‌‌‌‌ സഹപാഠികളായിരുന്ന സന്തോഷും മിനി നമ്പ്യാരും പൂർവവിദ്യാർഥി സംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിർമാണത്തിന് സന്തോഷ് സഹായിയായി എത്തി.

ഇതിനിടെ ഭാര്യയുടെ കാര്യത്തിൽ സന്തോഷ് കൂടുതൽ ഇടപെടാൻ തുടങ്ങിയപ്പോൾ രാധാകൃഷ്ണൻ എതിർത്തു. ‌ഇതോടെ സന്തോഷ് രാധാകൃഷ്ണനെ ഭീഷണിപ്പെടുത്താൻ തുടങ്ങി. രാധാകൃഷ്ണൻ നൽകിയ പരാതിയെത്തുടർന്ന് ഇവരെ പരിയാരം പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് സംസാരിച്ചിരുന്നു. ഇതോടെ സന്തോഷിന്റെ ഭീഷണി കൂടിയെന്ന് രാധാകൃഷ്ണൻ പറഞ്ഞതായി നാട്ടുകാർ പറഞ്ഞിരുന്നു.

രാധാകൃഷ്ണനെ കൊല്ലുന്ന ദിവസം ‘നിനക്കു മാപ്പില്ല’ എന്ന് സന്തോഷ് സമൂഹമാധ്യമത്തിൽ കുറിക്കുകയും ചെയ്തിരുന്നു. അന്നു രാത്രിയാണ് കൈതപ്രം പൊതുജന വായനശാലയ്ക്കു സമീപം നിർമാണത്തിലുള്ള വീട്ടിൽ രാധാകൃഷ്ണൻ വെടിയേറ്റു മരിച്ചത്.

BREAKING NEWS
അമേരിക്ക-ഇറാൻ പോര് മുറുകുന്നു; ഹോർമുസ് അശാന്തം; 'ഉപരോധം ലംഘിച്ചാൽ കടലിൽ മുക്കും'; ട്രംപിന്റെ ഭീഷണി; 'തിരിച്ചടിക്കും കട്ടായം', മിസൈൽ കരുത്ത് പുറത്തുവിട്ട് ഇറാൻ
24 Nov 2026
BREAKING NEWS
'എണ്ണിയെണ്ണി പകരംചോദിക്കും' പരാമർശം; മുഖ്യമന്ത്രിയുടേത് പരസ്യമായ വെല്ലുവിളി, സ്വന്തം അണികളെ പ്രകോപിപ്പിച്ച് പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള കലാപാഹ്വാനം’: പിണറായി
23 Nov 2026
BREAKING NEWS
'നേപ്പാളില്ലാതെ നമ്മുടെ രാമൻ പോലും അപൂർണൻ'; നേപ്പാളിന് 15,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് മോദി; ബലെൻ ഷായുടെ കാഴ്ചപ്പാടിന് പ്രശംസ; ഇന്ത്യ വിശ്വസ്ത പങ്കാളിയായിരിക്കുമെന്ന് ഉറപ്പ്
23 Nov 2026
BREAKING NEWS
’10 വർഷത്തിനിടെ സഹകരണ മേഖലയിൽ 1,582 കോടിയുടെ ക്രമക്കേട്; 450 സംഘങ്ങൾക്ക് നിക്ഷേപത്തുക തിരിച്ചുനൽകാനാകാത്ത സ്ഥിതി’: വൻ അഴിമതി ആരോപണവുമായി രാജീവ് ചന്ദ്രശേഖർ
23 Nov 2026