BREAKING NEWS

സ്കൂൾ ബസിൽ നിന്നിറങ്ങിയ കുട്ടി അമ്മയുടെ കൈവിട്ട് ഓടി, എതിരെവന്ന മറ്റൊരു സ്കൂൾ ബസിടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം, അപകടം അമ്മയുടെ കൺമുന്നിൽവച്ച്

· · 1 min read
Share: Copied!

പാലക്കാട്: പട്ടാമ്പിയിൽ അമ്മയുടെ കൺമുന്നിൽ ആറ് വയസുകാരൻ സ്‌കൂൾ ബസിടിച്ച് മരിച്ചു. ഓങ്ങല്ലൂർ പുലശ്ശേരിക്കര സ്വദേശി കാമ്യകം വീട്ടിൽ കൃഷ്ണകുമാർ-ശ്രീദേവി ദമ്പതിമാരുടെ മകൻ ആരവ് ആണ് ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാവിലെയോടെ മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം പുലശ്ശേരിക്കരയിലാണ് സംഭവമുണ്ടായത്. വാടാനാംകുറിശി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. വാഹനത്തിൽനിന്ന് വീടിനു മുന്നിൽ ഇറങ്ങിയ ആരവ് അമ്മയുടെ കൈയിൽനിന്ന് പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന പുലാശ്ശേരിക്കര യുപി സ്‌കൂളിന്റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു.

പരുക്കേറ്റ ആരവിനെ ഉടൻതന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ല- പ്രതി സുപ്രിം കോടതിയിൽ,  പ്രതി അരുൺ കുമാറിന് ജാമ്യം, ശിക്ഷാവിധി മരവിപ്പിച്ചു

 

BREAKING NEWS
എവിടെ പോയാലും എന്നെ വിളിക്കുന്ന അവന്‍, അന്ന് മാത്രം വിളിച്ചില്ല, നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, എനിക്ക് നീ വെറുമൊരു കാമറാമാന്‍ ആയിരുന്നില്ല, ഇനി എന്റെ ജീവിതകാലം മുഴുവന്‍ നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു മകനെപ്പോലെ ഞാന്‍ കൂടെയുണ്ടാകും, നെഞ്ചുപൊട്ടി ഉബൈദ്
01 Nov 2026
BREAKING NEWS
മത്സ്യ വ്യാപാരിയില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങി, പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് പിടിയില്‍
01 Nov 2026
BREAKING NEWS
ചങ്ങനാശ്ശേരി കുടുംബത്തിന്റെ കൂട്ടമരണത്തിൽ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം; ഓൺലൈൻ ഗെയിമിങ്, ട്രേഡിങ് ഇടപാടുകളും പരിശോധിക്കും
01 Nov 2026
BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ കാലത്തും കാലടി സർവകലാശാലയിൽ 90 മുതൽ 120 ദിവസവും വരെ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു, എന്തേ അന്ന് SFI-ക്കാർ മന്ത്രിയോട് ചോദ്യം ചോദിച്ചില്ല? വിദ്യാർഥികൾക്കെതിരായ അച്ചടക്ക നടപടികളിൽ സർക്കാർ ഇടപെടാറില്ല, സസ്‌പെൻഡ് ചെയ്യുന്നതും തിരിച്ചെടുക്കുന്നതുമെല്ലാം സർവകലാശാലയുടെ അധികാര പര...
01 Nov 2026