BREAKING NEWS

വെഞ്ഞാറമൂട്ടിൽ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ചു, അതിൽ സഞ്ചരിച്ച് മൂന്ന് ജില്ലകളിൽ മോഷണ പരമ്പര; ഒടുക്കം പത്തനംതിട്ടയിൽ വണ്ടി ഉപേക്ഷിച്ച് ഇടുക്കിയിലേയ്ക്ക്, അവിടുന്ന് സൂര്യനെല്ലിയിലെത്തി; പോലീസ് നോട്ടമിടുന്നെന്നറിഞ്ഞ് ഒളിവിൽ; കവർച്ചാസംഘം പിടിയിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച് അതിൽ സഞ്ചരിച്ച് മൂന്ന് ജില്ലകളിലായി മോഷണപരമ്പര നടത്തിയ സംഘത്തിലെ പ്രതികൾ പിടിയിൽ. അടൂർ ഡെൽറ്റ സ്‌ക്വാഡാണ് ഇടുക്കി ചിന്നക്കനാൽ-സൂര്യനെല്ലിയിൽ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്തവരുമുണ്ട്.

കഴിഞ്ഞ 14-ാം തീയതിയാണ് സംഘം മൂന്ന് ജില്ലകളിലായി തുടർച്ചയായി മോഷണം നടത്തിയത്. പള്ളികൾ, ക്ഷേത്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുടങ്ങി 30ഓളം സ്ഥലങ്ങളിലാണ് സംഘം മോഷണത്തിനും മോഷണശ്രമത്തിനും എത്തിയത്. തലയിൽ ഹെൽമെറ്റ് ധരിച്ച് മോഷ്ടിച്ച ഓട്ടോറിക്ഷയിൽ എത്തിയാണ് ഇവർ പല സ്ഥലങ്ങളിലും മോഷണം നടത്തിയിരുന്നത്.

മോഷണപരമ്പരയ്ക്ക് ശേഷം ഓട്ടോറിക്ഷ പത്തനംതിട്ട നരിയാപുരത്ത് ഉപേക്ഷിച്ച സംഘം ഇടുക്കിയിലേക്ക് കടന്നു. തുടർന്ന് 16-ാം തീയതി ചിന്നക്കനാലിലെ ഒരു വ്യാപാര സ്ഥാപനത്തിൽ കയറി മോഷണം നടത്തി. ഇവിടെനിന്ന് പണവുമായി സംഘം സൂര്യനെല്ലിയിലേക്ക് കടക്കുകയായിരുന്നു.

പ്രതികളെ പിന്തുടർന്നെത്തിയ അടൂർ ഡെൽറ്റ സ്‌ക്വാഡ് ഇന്ന് പുലർച്ചെയാണ് ഇവർ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തെത്തി അറസ്റ്റ് ചെയ്തത്. ഫോൺ ഉപയോഗിക്കാതിരുന്നതാണ് പ്രതികളുടെ ലൊക്കേഷൻ കണ്ടെത്തുന്നതിൽ പൊലീസിന് വെല്ലുവിളിയായത്.

പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതിനിടെ ഇവർ മോഷ്ടിച്ച് സൂക്ഷിച്ചിരുന്ന രണ്ട് ബൈക്കുകളും പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം പ്രതികളുടെ ചില കൂട്ടാളികളെ അടൂർ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളുടെ ലൊക്കേഷൻ കണ്ടെത്തിയത്.

അടൂർ ഡിവൈഎസ്പി വിനോദിന്റെയും അടൂർ സിഐ രാജീവിന്റെയും നിർദേശപ്രകാരം അടൂർ എസ്എച്ച്ഒ ജിനു ജെ.യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സ്‌ക്വാഡ് അംഗങ്ങളായ അഭിലാഷ്, വിജയ്, നിതിൻ, അമീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ആഭ്യന്തരവകുപ്പ് കേസെടുത്തത്രേ! എന്തിനാണെന്നല്ലേ? ആഭ്യന്തരമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് പോസ്റ്റിട്ടതിന്…… വിഡി സതീശനോടും രമേശ് ചെന്നിത്തലയോടും ഞാൻ പേടിച്ചുപോയി എന്ന് പറഞ്ഞേരെട്ടോ.!! പരിഹാസവുമായി കെ എസ് അരുണ്‍ കുമാര്‍

BREAKING NEWS
മഞ്ഞുരുക്കാൻ മുഖ്യമന്ത്രി; സഭാ തർക്കത്തിൽ അനുനയ നീക്കം; ഇന്ന് ഓർത്തഡോക്സ് സഭാ ആസ്ഥാന സന്ദർശനം, കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച
24 Nov 2026
BREAKING NEWS
’ഇവനേംകൊണ്ട് തോറ്റു’!! ചക്കക്കൊമ്പനെ പിടികൂടാൻ മയക്കുവെടി ദൗത്യം നാളെ; ചിന്നക്കനാലിൽ നിരോധനാജ്ഞ, വിനോദസഞ്ചാരത്തിനും ഡ്രോൺ പറത്തുന്നതിനും വിലക്ക്
24 Nov 2026
BREAKING NEWS
‘എനിക്ക് വ്യക്തിപരമായി വളരെ അടുത്തറിയാം; മികച്ച രാജ്യസ്നേഹിയും ദേശീയ സമ്പത്തും‘; ഹുവാങ്ങിന് ട്രംപിന്റെ പച്ചക്കൊടി; എൻവിഡിയ സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനെ സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്റ്
24 Nov 2026
BREAKING NEWS
അമേരിക്ക-ഇറാൻ പോര് മുറുകുന്നു; ഹോർമുസ് അശാന്തം; 'ഉപരോധം ലംഘിച്ചാൽ കടലിൽ മുക്കും'; ട്രംപിന്റെ ഭീഷണി; 'തിരിച്ചടിക്കും കട്ടായം', മിസൈൽ കരുത്ത് പുറത്തുവിട്ട് ഇറാൻ
24 Nov 2026