BREAKING NEWS

ആഭ്യന്തരവകുപ്പ് കേസെടുത്തത്രേ! എന്തിനാണെന്നല്ലേ? ആഭ്യന്തരമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് പോസ്റ്റിട്ടതിന്…… വിഡി സതീശനോടും രമേശ് ചെന്നിത്തലയോടും ഞാൻ പേടിച്ചുപോയി എന്ന് പറഞ്ഞേരെട്ടോ.!! പരിഹാസവുമായി കെ എസ് അരുണ്‍ കുമാര്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ യുഎസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടതില്‍ കേസെടുത്ത നടപടിയെ പരിഹസിച്ച് സിപിഐഎം നേതാവ് അഡ്വ. കെ എസ് അരുണ്‍ കുമാര്‍. താന്‍ പേടിച്ചുപോയെന്ന് മുഖ്യമന്ത്രി വി ഡി സതീശനോടും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോടും പറഞ്ഞേക്കൂവെന്ന് അരുണ്‍ കുമാര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

രമേശ് ചെന്നിത്തലയുടെ വിദേശയാത്രയെ വിമര്‍ശിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് വീണ്ടും പരാമര്‍ശിച്ചാണ് അരുണ്‍ കുമാറിന്റെ മറുപടി. ‘ആഭ്യന്തരവകുപ്പ് കേസെടുത്തത്രേ! എന്തിനാണെന്നല്ലേ? ആഭ്യന്തരമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് പോസ്റ്റിട്ടതിന്…… വിഡി സതീശനോടും രമേശ് ചെന്നിത്തലയോടും ഞാന്‍ പേടിച്ചുപോയി എന്ന് പറഞ്ഞേരെട്ടോ’, അരുണ്‍ കുമാര്‍ കുറിച്ചു.

ആഭ്യന്തര മന്ത്രിയുടെ വിദേശ സന്ദര്‍ശവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ കുറിപ്പുകള്‍ പങ്കുവെച്ചെന്നാരോപിച്ച് അരുണ്‍ കുമാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി എസ് സുബിജ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. മാനനഷ്ടം, കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിമാനത്തില്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ള ടിക്കറ്റിലാണ് മന്ത്രി യാത്ര ചെയ്തത്, സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ചെലവിട്ടാണ് യാത്ര ചെയ്തത് തുടങ്ങിയ പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റുകളാണ് പങ്കുവെച്ചിരുന്നത്. സര്‍ക്കാര്‍ പണം ഉപയോഗിച്ചല്ല തന്റെ യാത്രയെന്നും സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് യുഎസില്‍ എത്തിയതെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു.

 

BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026
BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026