BREAKING NEWS

അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ സഹതൊഴിലാളി പിടിച്ചു തള്ളി, തിളയ്ക്കുന്ന എണ്ണയില്‍ വീണ് 21കാരന് ഗുരുതര പൊള്ളല്‍, ഝാര്‍ഖണ്ഡ് സ്വദേശിക്കെതിരെ കേസ്

· · 1 min read
Share: Copied!

കാസര്‍കോട്: യുവാവിനെ  സഹതൊഴിലാളി തിളച്ച എണ്ണ പാത്രത്തിലേക്ക് തള്ളിയിട്ടു. 21കാരന് ഗുരുതര പരിക്ക്.  കാസര്‍കോട്, അശ്വിനി നഗറിലെ ആര്യ ഭവന്‍ ഹോട്ടലിലെ തൊഴിലാളി മധ്യപ്രദേശ്, ബിന്ദ്, ഗ്രാം ,മിഹോയല്‍ സ്വദേശി ആകാശ് സിംഗി(21)നാണ് പൊള്ളലേറ്റത്. ഇയാളെ അതീവ ഗുരുതരനിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ സഹ തൊഴിലാളിയായ ഝാര്‍ഖണ്ഡ് രാംഗാര്‍ഹ് സ്വദേശി ചന്ദന്‍ കുമാറിനെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ഇയാളെ പൊള്ളലേറ്റ നിലയില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ക്രൂരമായ സംഭവം നടന്നത്. ഇരുവരും അടുക്കളയില്‍ വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നുവെന്നു പറയുന്നു.

ഇതിനിടയില്‍ ആകാശ് സിംഗിനെ ചന്ദന്‍ കുമാര്‍ പിടിച്ചു തള്ളിയപ്പോള്‍ എണ്ണ തിളച്ചു കൊണ്ടിരിക്കുന്ന പാത്രത്തിലേക്ക് വീഴുകയായിരുന്നുവെന്നു ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ആശുപത്രിയില്‍ കഴിയുന്ന ചന്ദന്‍ കുമാര്‍ പൊലീസ് നിരീക്ഷണത്തിലാണ്.

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026