മസ്‌കറ്റ്: വാക്ക് തര്‍ക്കത്തിന് പിന്നാലെ യുവാവിനെ മനഃപൂര്‍വം വാഹനമിടിപ്പിച്ച് കൊന്നു. സംഭവത്തില്‍ സ്വദേശിയായ പ്രതിയെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെയുള്ള നിയമപരമായ നടപടികൾ ഇപ്പോൾ പൂർത്തിയായിവരികയാണ്.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇര സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

















































