BREAKING NEWS

പിണങ്ങിപ്പോയ ഭര്‍ത്താവ് മറ്റൊരു വിവാഹത്തിനൊരുങ്ങി, പെട്രോളും കത്തിയുമായി ഭര്‍തൃ ഗൃഹത്തിലെത്തി യുവതി, പിന്നാലെ ഭര്‍ത്താവിനെയും മാതാവിനെയും കുത്തിവീഴ്ത്തി

· · 1 min read
Share: Copied!

മലപ്പുറം : കോട്ടക്കലില്‍ യുവതി ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കുത്തി പരിക്കേല്‍പ്പിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്ന് ആണ് സംഘർഷം ഉണ്ടായത്. പള്ളത്ത് വീട്ടില്‍ ഭരത് ചന്ദ്രന്‍ (29), മാതാവ് കോമള വല്ലി (49) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെളളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

സംഭവത്തില്‍ ഭരത് ചന്ജ്രന്റെ ഭാര്യ സജീനയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോമള വല്ലിയുടെ വയറ്റിലും ഭരത് ചന്ദ്രന്റെ കൈക്കുമാണ് കുത്തേറ്റത്.ഇരുവരെയും കോട്ടക്കലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ അറിയിച്ചത്.

സജീനയും ഭര്‍ത്താവും തമ്മിലുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സജീനയെ ഇയാള്‍ തിരുവനന്തപുരത്തുള്ള വീട്ടില്‍ കൊണ്ടുവിട്ടിരുന്നു. പിന്നീട് ഭരത് ചന്ദ്രന്‍ രണ്ടാമത് വിവാഹം കഴിക്കാനായി ഒരുക്കങ്ങള്‍ നടത്തുന്നുവെന്ന വിവരം അറിഞ്ഞാണ് യുവതി മലപ്പുറത്തെത്തുന്നത്.പെട്രോളും കത്തിയും കൈവശം കരുതിയാണ് സജീന ഭരത് ചന്ദ്രന്റെ വീട്ടില്‍ എത്തിയത്.

 

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026