BREAKING NEWS

റെജിയെ കൊന്നത് കസേരയിൽ ഇരുത്തി കഴുത്തിൽ തോർത്ത് മുറുക്കി, തടയാന്‍ വന്ന അമ്മയെ മുഖത്തിടിച്ച് ഭിത്തിയിലേക്കെറിഞ്ഞ് കൊന്നു, പിന്നീട് ഏലത്തിനെടുത്ത കുഴിയില്‍ ഇരുവരെയും കുഴിച്ചുമൂടി, സ്വത്ത് തര്‍ക്കവും നിരന്തര പരിഹാസവും സഹിക്കാനായില്ലെന്ന് നെടുങ്കണ്ടം ഇരട്ട കൊലപാതക കേസ് പ്രതി, ചോദ്യം ചെയ്യല്‍ തുടരും

· · 1 min read
Share: Copied!

ഇടുക്കി: നെടുങ്കണ്ടം ഇരട്ട കൊലപാതകത്തിൽ പ്രതി സജിയെ ചോദ്യം ചെയ്യുന്നത്  തുടരും.  കൊലപാതകവുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകൾ ശേഖരിക്കും. ആവശ്യമെങ്കിൽ വീണ്ടും തെളിയിപ്പിനായി കൊലപാതകം നടന്ന വീട്ടിലേക്ക് പ്രതിയെ കൊണ്ടുപോകും.

ഇന്നലെ പിടിയിലായ പ്രതി കുറ്റം സമ്മതിച്ചിരുന്നു. അമ്മയും സഹോദരനെയും കൊലപ്പെടുത്താൻ കാരണം കുടുംബ പ്രശ്നങ്ങളാണ് എന്നാണ് പ്രതിയുടെ മൊഴി. ഏപ്രിൽ നാലിനാണ് കൊലപാതകം നടന്നത്. മദ്യപിച്ചെത്തിയ സജിയും സഹോദരൻ റെജിയുമായി തർക്കമുണ്ടാവുകയായിരുന്നു. പിന്നീട് സംഘർഷത്തിലേക്ക് കടന്നു. സഹോദരൻ റെജിയെ കസേരയിൽ ഇരുത്തി കഴുത്തിൽ തോർത്ത് മുറുക്കിയും ഇത് കണ്ട് തടയാൻ വന്ന അമ്മ മേരിക്കുട്ടിയെ മുഖത്തിടിച്ച് കയ്യിൽ പിടിച്ച് ഭിത്തിയിലേക്കെറിഞ്ഞുമാണ് കൊന്നത്.

കൊലപാതകത്തിന് ശേഷം മൃതദേഹം രണ്ട് ദിവസം ​​ഗ്രീൻ നെറ്റിൽ പൊതിഞ്ഞു സൂക്ഷിച്ചു. പിന്നീട് ഏലത്തിന് വേണ്ടി കുഴിയെടുക്കാൻ തീരുമാനിച്ച സ്ഥലത്ത് കുഴിയെടുത്ത് മൃതദേഹങ്ങൾ മൂടുകയുമായിരുന്നു. തിരിച്ചറിയാതിരിക്കാൻ ഏലച്ചെടി നട്ടുവച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളും സജി പൊലീസിനോട് പറഞ്ഞു. സഹോദരനുമായി സ്വത്ത് തർക്കമുണ്ടായിരുന്നു. പിതാവ് മാത്യുവിൽ ഉണ്ടായ മകനല്ല താൻ എന്ന് പറഞ്ഞ് റെജി നിരന്തരം പരിഹസിക്കുമായിരുന്നു. തന്നെ വിവാഹം കഴിക്കാൻ സഹോദരനും മാതാവും സമ്മതിച്ചില്ല തുടങ്ങിയവയാണിത്.

 

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026