BREAKING NEWS

ഇപ്പോൾ ലോക്സഭ ഇലക്ഷൻ നടന്നാൽ എൻഡിഎയ്ക്ക് 324 സീറ്റ് ഉറപ്പ്, ബിജെപി 260, പ്രതിപക്ഷം 208!! ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവേ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇപ്പോൾ നടന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് എൻഡിഎ 324 സീറ്റ് നേടുമെന്ന പ്രവചനവുമായി ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവേ . കോൺ​​ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 208 സീറ്റ് വരെ നേടുമെന്നും സർവേ പറയുന്നു. ജൂലൈ 1-നും ആ​ഗസ്റ്റ് 14-നും ഇടയിലാണ് ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവേ നടത്തിയത്.

അതുപോലെ ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപി 260 സീറ്റ് നേടുമെന്നും സർവേ വ്യക്തമാക്കുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ 31 സീറ്റുകളാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ എൻഡിഎ മുന്നണിയ്ക്ക് കൂടുക എന്നാണ് ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവേ പ്രവചിക്കുന്നത്. എന്നാൽ പ്രതിപക്ഷത്തിൻ്റെ സീറ്റുകളിൽ 26 എണ്ണത്തിൻ്റെ കുറവുണ്ടാകുമെന്നും സർവേ പ്രവചിക്കുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻ‍ഡിഎ സഖ്യത്തിന് 293 സീറ്റ് വരെയാണ് നേടാൻ കഴിഞ്ഞത്. ബിജെപിക്ക് 240 സീറ്റാണ് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിൽ 32 സീറ്റിൻ്റെ കുറവുണ്ടായിരുന്ന ബിജെപി ജെഡിയു, തെലുങ്കുദേശം കക്ഷികളുടെ പിന്തുണയിലാണ് മന്ത്രിസഭ രൂപീകരിച്ചത്.

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026