BREAKING NEWS

നിരവധി തവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല, മകള്‍ വന്ന് നോക്കിയപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ചുകിടക്കുന്ന അമ്മയെ, ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു, പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി പൊലീസ്

· · 1 min read
Share: Copied!

കോഴിക്കോട്: കൊയിലാണ്ടി പൊയിൽകാവിൽ  ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു.  പൊയിൽകാവ് പാറക്കൽ താഴെ സ്വദേശിനി സുധയാണ് കൊല്ലപ്പെട്ടത്. കഴുത്തിനേറ്റ വെട്ടാണ് സുധയുടെ മരണകാരണമെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് കുട്ടികൃഷ്ണനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വീടിന്റെ നിർമാണം നടക്കുന്നതിനാൽ സമീപത്തായി താൽക്കാലികമായി നിർമിച്ച ഒരു ഷെഡിനകത്താണ് ഈ ക്രൂരകൃത്യം നടന്നത്. ഇന്ന് രാവിലെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഫോട്ടോ എടുക്കാൻ എത്തിയവരാണ് സംഭവം ആദ്യം അറിഞ്ഞത്. വീട് അടഞ്ഞുകിടക്കുന്നത് കണ്ട് സുധയെ ഫോണിൽ വിളിച്ചപ്പോൾ വീടിനുള്ളിൽ തന്നെ ഫോൺ ബെല്ലടിക്കുകയായിരുന്നു.

തുടർന്ന് മകൾ എത്തി വീട് തുറന്നു പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ സുധയെ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡിലെ നായ വീട്ടിൽ നിന്ന് റോഡിലേക്ക് ഏകദേശം 200 മീറ്ററോളം ഓടി നിന്നു. റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് കുട്ടികൃഷ്ണന്റെ ഫോട്ടോ പ്രചരിപ്പിച്ചും ടവർ ലൊക്കേഷൻ പരിശോധിച്ചും ഇയാൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

BREAKING NEWS
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല, സർക്കാരിനും പ്രോസിക്യൂഷനുമെതിരെയാണു കോടതി നടപടികൾ, പരിഹസിക്കുകയും ചെയ്തു, എല്ലാം ഡ്രാമ, തോറ്റു പിന്മാറുമെന്നു കരുതേണ്ട, കേസുമായി മുന്നോട്ടുപോകും- ഭദ്രകീര്‍ത്തി
05 Nov 2026
BREAKING NEWS
അര്‍ധരാത്രി ക​ലാ​മ​ണ്ഡ​ലം വ​നി​താ ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി, വിദ്യാര്‍ത്ഥിനികള്‍ ബഹളം വച്ചതോടെ രക്ഷപ്പെടാന്‍ ശ്രമം, 22കാരന്‍ പിടിയില്‍, യുവതി വിളിച്ചിട്ട് വന്നതെന്ന് മൊഴി
05 Nov 2026
BREAKING NEWS
ചികിത്സാമുറികളില്‍ വെന്റിലേഷനില്ല, മുറികളുടെ കതകുകൾ ചേർത്തടയ്ക്കാൻ പോലും സാധിക്കുന്നില്ല, ലിഫ്റ്റുകള്‍ പ്രവര്‍ത്തന രഹിതം, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ബ്ലോക്ക് നിര്‍മ്മാണത്തില്‍ അപാകത, വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരന്‍
05 Nov 2026
BREAKING NEWS
ട്രംപുമായി കാണാനൊരുങ്ങി മോദി; ആസിയാൻ ഉച്ചകോടിക്കിടെ നിർണായക ചർച്ചയ്ക്ക് സാധ്യത; വ്യാപാര കരാറിലും പ്രതീക്ഷ
05 Nov 2026