BREAKING NEWS

ഉദ്ഘാടനത്തിനു പിന്നാലെ പാലത്തിന്റെ കൈവരികൾ പൊട്ടിവീണു, നിർമ്മാണത്തിന് ചെലവായത് അഞ്ച് കോടി, ഉടൻ പരിഹരിക്കാമെന്ന് ഉദ്യോ​ഗസ്ഥർ, ഉദ്ഘാടനത്തിനിടയിൽതന്നെ കേടുപാടുകൾ സംഭവിച്ചതായി ആരോപണം

· · 1 min read
Share: Copied!

പാലക്കാട്: പാലക്കാട് തൃപ്പാളൂരിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിൻ്റെ കൈവരികൾ പൊട്ടിവീണു. ഗായത്രിപ്പുഴക്ക് കുറുകെ തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്ക് നിർമ്മിച്ച തൂക്കുപാലത്തിൻ്റെ കൈവരി കമ്പികളാണ് നിലത്ത് വീണത്. അഞ്ച് കോടി രൂപ ചിലവഴിച്ചാണ് തൂക്കുപാലവും, ഓപൺ സ്റ്റേജ്, ടോയ്‌ലറ്റ് ബ്ലോക്ക്, ലൈറ്റുകൾ, ഉൾപ്പെടെ ഉള്ള അനുബന്ധ സൗകര്യങ്ങൾ ഒരുക്കിയത്.

പിന്നാലെയാണ് തൂക്കുപാലത്തിന്‍റെ കൈവരികൾ പൊട്ടിയത്. കെഡി പ്രസന്നന്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം ബജറ്റ് വിഹിതമായ തുക ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചിരുന്നത്. പാലത്തിന് പുറമേ കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം ഓപ്പൾ സ്റ്റേജ് ഉൾപ്പെടയുളള വിപുലമായ പദ്ധതിയായിരുന്നു ഇത്.

ഉദ്ഘാടനത്തിനിടയില്‍ തന്നെ കൈവരികൾ പൊട്ടിവീണിരുന്നു. ഇത് ചില ആളുകൾ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഉടന്‍ തന്നെ വിഷയം പരിഹരിക്കാം എന്ന ഉറപ്പാണ് നാട്ടുകാര്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയത്.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026