BREAKING NEWS

രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ മുടിയില്ല!! ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 10 വിദ്യാർഥിനികളുടെ മുടി മുറിച്ചുമാറ്റി അജ്ഞാതര്‍, നാല് ജീവനക്കാര്‍ക്ക് കാരണം കാണിക്ക നോട്ടീസ്

· · 1 min read
Share: Copied!

അമരാവതി: ആന്ധ്രപ്രദേശിലെ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 10 ഒൻപതാം ക്ലാസ് വിദ്യാർഥിനികളുടെ മുടി അജ്ഞാതർ അറുത്തുമാറ്റിയ നിലയിൽ. ഭീമിലിയിലെ കൃഷ്ണപുരത്തുള്ള കസ്തൂർബ ഗാന്ധി ബാലിക വിദ്യാലയത്തിന്റെ ഹോസ്റ്റലിൽ സെപ്റ്റംബർ 16 ന് രാത്രിയാണ് വിചിത്രമായ സംഭവം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്കൂൾ അധികൃതർക്കു കടുത്ത വീഴ്ചയുണ്ടായെന്ന പരാതി ഉയർന്നതിനെത്തുടർന്ന് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഹോസ്റ്റലിലെ രണ്ട് വ്യത്യസ്ത മുറികളിലായി ഉറങ്ങുകയായിരുന്ന പെൺകുട്ടികളുടെ മുടിയാണ് മുറിച്ചുമാറ്റപ്പെട്ടത്.

ഒരു മുറിയിലെ ആറ് കുട്ടികളുടെയും മറ്റൊരു മുറിയിലെ നാല് കുട്ടികളുടെയും മുടി നഷ്ടപ്പെട്ടു. രണ്ട് മുറികളിലായി ആകെ മുപ്പത്തിയെട്ടോളം കുട്ടികളാണ് താമസിച്ചിരുന്നത്. രാവിലെ ഉണർന്നപ്പോഴാണ് തങ്ങളുടെ മുടി മുറിച്ച മാറ്റിയ വിവരം കുട്ടികൾ അറിയുന്നത്. ഹോസ്റ്റലിനു പുറത്തുനിന്നും ആരെങ്കിലും അതിക്രമിച്ചു കയറി ചെയ്തതാണോ എന്ന ഭീതി ആദ്യം പരന്നെങ്കിലും പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ അതിനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി. ഹോസ്റ്റലിലെ മറ്റ് വിദ്യാർഥിനികൾ തന്നെയാണോ ഇതിനു പിന്നിലെന്നു സംശയമുണ്ട്.

സംഭവത്തിൽ കുട്ടികൾക്കു കടുത്ത മാനസിക വിഷമം ഉണ്ടായതിനെത്തുടർന്ന് പ്രത്യേക കൗൺസിലിങ് നൽ‌കാൻ അധികൃതർ തീരുമാനിച്ചു. ഭീമിലി എംഎൽഎ ഗൻട ശ്രീനിവാസ റാവു സ്കൂൾ സന്ദർശിച്ചു വിദ്യാർഥികളുമായും മാതാപിതാക്കളുമായും മാനേജ്‌മെന്റുമായും ചർച്ച നടത്തി. പുറത്തുനിന്നൊരാൾ ഹോസ്റ്റലിൽ കയറാൻ സാധ്യതയില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലൂടെ യഥാർഥ പ്രതികളെ കണ്ടെത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോസ്റ്റലിലെ രാത്രികാല സുരക്ഷയിലും മേൽനോട്ടത്തിലും ഗുരുതരമായ വീഴ്ച വരുത്തിയതിന് സ്കൂൾ പ്രിൻസിപ്പൽ, ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർ, കാവൽക്കാരി ഉൾപ്പെടെ നാല് ജീവനക്കാർക്കു വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടിസ് നൽകി. ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങളും ജീവനക്കാരുടെ മൊഴികളും ഭീമിലി ഇൻസ്പെക്ടർ ജി. ദിവാകറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിശദമായി പരിശോധിച്ചു.

 

BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026
BREAKING NEWS
‌നിങ്ങൾക്കു ഉറങ്ങാൻ കഴിയുന്നില്ലെന്ന് ഞങ്ങൾക്കറിയാം ​ഗ്യാനേഷ്... നിങ്ങൾക്ക് തെറ്റുപറ്റിയിട്ടുണ്ട്, എന്നാൽ ആ തെറ്റിന് പിന്നിലെ ബുദ്ധികേന്ദ്രം നിങ്ങളല്ല... സുപ്രീംകോടതിയിലേക്കുള്ള മാർച്ച് തടഞ്ഞ് പോലീസ്, ട്രക്കിന് മുകളിൽ കയറി നിന്ന് രാഹുൽ ഗാന്ധി, പിന്നാലെ വാഹനത്തിനു മുകളിൽ അണിനിരന്ന് അഖിലേഷ് യാദവും ...
12 Oct 2026