Uncategorized

മൺ മർഡർ കേസ് ( L.M. കേസ് )ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു.

· · 1 min read
Share: Copied!

പൂർണ്ണമായും ഒരു ഇൻവസ്റ്റിഗേറ്റീവ് മർഡർ കേസിൻ്റെ ചലച്ചിതാ വിഷ്ക്കാരണമായ ലെമൺ മർഡർ കേസ് . (L.M. കേസ്)
എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.
വനത്തിനുള്ളിൽ,കൂരാകൂരിരുട്ടിൽ തുളച്ചു
കയറുന്ന പ്രകാശവുമായി ഒരു കാർ. അതിനെ ദൂരെ നിന്നു വീഷിക്കുന്ന ഒരു മനുഷ്യൻ. ഹാഫ് കൈ ഷർട്ട് ഇൻസർട്ടു ചെയ്തിരിക്കുന്നതിനാൽ അതൊരു പൊലീസ് യൂണിഫോം ധരിച്ചിരിക്കുന്ന ആളാകാൻ സാധ്യതയുണ്ട്. അപ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആണെന്ന് തീരുമാനിക്കാം.
ഒരു രാത്രി, വനമേഖല , ഒറ്റപ്പെട്ട കാർ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ…
ഒരു ക്രൈം ത്രില്ലർ ചിത്രത്തിന് ഏറ്റവും അനുയോജ്യമായ മൂഡു തന്നെ.
ലെമൺ മർഡർ കേസ് എന്ന ചിത്രം തികഞ്ഞ ക്രൈം ത്രില്ലർ തന്നെ. അതിന് ഏറെ അനുയോജ്യമായ ഫസ്റ്റ് ലുക്ക് തന്നെയാണ് അണിയാ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ഗുമസ്ഥൻ എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ റിയാസ് ഇസ്മത്താണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
താരതമ്യേന പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ
വിവിധ കലാരംഗങ്ങളിൽ ശ്രദ്ധേയരായ പ്രതിഭകളെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്
ജെ.പി. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോബി. ജെ. പാലയൂരും, അനിൽ പല്ലശ്ശനയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ സമർത്ഥനായ സി.ഐ. ലിയോൺ ഏറ്റെടുത്ത ഒരു കേസ്സിൽ ഫൊറൻസിക് വിഭാഗത്തിൽ ചില കൃതിമങ്ങൾ നടന്നുവെന്ന് വ്യക്തമായതോടെ തൻ്റെ ജൂനിയറായ ഉദ്യോഗസ്ഥനോട് ഒരു ഫയൽ കടത്തിത്തരണമെന്നു പറയുന്നു.
അദ്ദേഹത്തെത്തേടി
യുള്ള ലിയോണിൻ്റെ യാത്രക്കിടയിൽ അവിചാരിതമായി ഒരു ഫോറസ്റ്റിൽ അകപ്പെടുന്നു.
അവിടെ ചില ദുരൂഹതകൾ കാണാനിടവരികയും, ഒപ്പം ഒരു നാരങ്ങ ലഭിക്കുകയും ചെയ്യുന്നു. ‘
ഈ നാരങ്ങ മറ്റൊരു വലിയ കേസിൻ്റെ തുമ്പായി മാറുകയായിരുന്നു …
ലോകത്ത് ആരും അറിയാതെ പോകുമായിരുന്ന ഒരു അവിശ്വസനീയമായ വേദനിപ്പിക്കുന്ന കഥയിലേക്കാണ്.
.എന്താണ് ഈ കേസ് ?
ആകേസിൻ്റെ ചുരുളുകൾ നിവർത്തുമ്പോൾ തെളിയുന്ന സത്യങ്ങളെന്ത്?
നാരങ്ങയുടെ സാന്നിദ്ധ്യം ഈ ചിത്രത്തെ ലെമൺ മർഡർ കേസ് എന്ന ടൈറ്റിലിനെ അന്വർത്ഥമാക്കുന്നു.
പ്രേക്ഷകനെ ഉദ്യേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള അവതരണമാണ് സംവിധായകൻ റിയാസ് കിസ് മിത്ത് ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്.പുതുമുഖം ആദിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ലിയോണയെ അവതരിപ്പിക്കുന്നത്.
ജിഷ രജിത്താണ് നായിക.അപർണ്ണ, കെ. ബാബു എം.എൽ.എ. എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം – മനോജ്. എം.ജെ.എഡിറ്റിംഗ് -ജിസൺ ഏ.സി.എ.
സംഗീതം -സജിത് ശങ്കർ.പശ്ചാത്തല സംഗീതം – രഞ്ജിത്ത് ഉണ്ണി.കൊല്ലങ്കോട്, ചിറ്റൂർ,നെല്ലിയാമ്പതി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
ജനുവരി മാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.

BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026
BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
നിയമം കാക്കുന്ന ന്യായാധിപന്റെ മകൻ ചെയ്തതെല്ലാം നിയമലംഘനങ്ങൾ, 17 കാരൻ കാറിനു പുറമേ ലൈസെൻസില്ലാതെ ബൈക്കും പറത്തും!! ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്, ജഡ്ജിയുടെ ഫ്ലാറ്റിൽ നിന്ന് ആഡംബര ബൈക്ക് കസ്റ്റഡിയിലെടുത്തു, ജഡ്ജിക്ക് സസ്പെൻഷന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് നൽകും, കൗമാരക്കാരന് 2...
28 Oct 2026