BREAKING NEWS

വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടി വിവാഹം കഴിച്ചു, ഭർതൃ വീട്ടുകാരെ തല്ലിച്ചതച്ച് യുവതിയെ മണ്ണിലൂടെ വലിച്ചിഴച്ച് കുടുംബം, ആക്രമണം മുളകുപൊടി എറിഞ്ഞ ശേഷം, കാറിൽ കയറാൻ വിസമ്മതിച്ച യുവതിയെ കൊടൂരമായി മർദിച്ചു

· · 1 min read
Share: Copied!

ഹൈദരാബാദ്: വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടി വിവാഹം കഴിച്ച യുവതിയെ ഭര്‍തൃവീട്ടില്‍ നിന്ന് ബലമായി പിടിച്ചിറക്കി കൊണ്ടുപോയി യുവതിയുടെ മാതാപിതാക്കളും ബന്ധുക്കളും. നാലുമാസം മുന്‍പാണ് യുവതി മാതാപിതാക്കളുടെ സമ്മതമില്ലാതെ യുവാവിനെ വിവാഹം കഴിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം യുവതിയുടെ ബന്ധുക്കള്‍ യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടിലെത്തി വീട്ടിലുള്ളവരെ ആക്രമിക്കുകയും യുവതിയെ നിലത്ത് കൂടി വലിച്ചിഴച്ച് കാറില്‍ കയറ്റിക്കൊണ്ട് പോകുകയും ആയിരുന്നു.

ഹൈദരാബാദിലെ നര്‍സംപള്ളിയിലാണ് സംഭവം.യുവതിയുടെ വീട്ടുകാര്‍ എത്തിയതിന് പിന്നാലെ യുവതിയുടെ ബന്ധുക്കളും യുവാവിന്റെ ബന്ധുക്കളും തമ്മില്‍ ആദ്യം വാക്കു തര്‍ക്കമുണ്ടായി. പിന്നാലെ യുവതിയെ വീട്ടുകാര്‍ വലിച്ചിഴച്ച് കാറില്‍ കയറ്റുകയായിരുന്നു. വരന് നല്ല ജോലിയില്ലെന്നതുകൊണ്ടാണ് യുവതിയുടെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിക്കാതിരുന്നത്. എന്നാല്‍ ഇവര്‍ ഒരേ ജാതിയില്‍ പെട്ടവരാണെന്ന് കീസറ പൊലീസ് അറിയിച്ചു. മുളകുപൊടി എറിഞ്ഞ ശേഷമാണ് ആക്രമണമുണ്ടായതെന്നാണ് യുവതിയുടെ ഭര്‍തൃ വീട്ടുകാര്‍ പറയുന്നത്.

സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന വിഡിയോയില്‍ യുവതിയെ വീടിനുള്ളില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടു വരുന്നതാണ് ആദ്യം കാണുന്നത്. യുവതി നിലത്ത് വീഴുന്നതും, അലറികരയുന്ന യുവതിയെ മണ്ണിലൂടെ വലിച്ചിഴച്ച് കാറിലേക്ക് കയറ്റുന്നതു കാണാം. കാറിന് അടുത്തെത്തുമ്പോള്‍ കാറില്‍ കയറാന്‍ സമ്മതിക്കാതിരുന്ന യുവതിയെ അവിടെ നിന്ന് ബലം പ്രയോഗിച്ചാണ് കാറിനകത്തേക്ക് കയറ്റുന്നത്. യുവതിയെ കൊണ്ടുപോകുന്നത് തടയാന്‍ വന്ന യുവാവിനെയും കുടുംബത്തെയും ഇവര്‍ ക്രൂരമായി മര്‍ദിക്കുന്നതും വിഡിയോയില്‍ കാണാം. വടി കൊണ്ട് യുവതിയുടെ വീട്ടുകാര്‍ യുവാവിനെയും കുടുംബത്തെയും മര്‍ദിക്കുന്നുണ്ട്.

BREAKING NEWS
ഒരു സ്ത്രീയുടെ ഗതികേട് മനസിലാക്കണം, ഏത് കമ്മീഷനാണ് വിഷയം പരിശോധിച്ചത്? നാവിന് യാതൊരു പ്രശ്നവും ഇല്ലാതെ, ഒരു ഉളുപ്പും ഇല്ലാത്ത മറുപടികൾ മുഖ്യമന്ത്രി ഇനി പറയരുത്- എല്‍പിഎസ്‌ടിഉദ്യോഗാർഥികൾ
04 Nov 2026
BREAKING NEWS
ഇനി ഒരു ക്യാമ്പസിലും ഒരു സിദ്ധാർത്ഥൻ ഉണ്ടാകാൻ പാടില്ല, ഇനി ഒരു കുട്ടിക്കും തങ്ങൾ തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത്, സര്‍ക്കാര്‍ കൂടെയുണ്ട്, റാഗിങ് ഉണ്ടായാൽ കർശന നടപടിയുണ്ടാകും- വി ഡി സതീശന്‍
04 Nov 2026
BREAKING NEWS
ഞാൻ അല്ല അവനെ വിളിച്ചു വരുത്തി കൊന്നത്, അവനെ കൊല്ലാനാണെങ്കിൽ അവനെ സ്‌നേഹിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, അഭിരാമിന്റെ കൊലപാതകത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി പെണ്‍സുഹൃത്ത്
04 Nov 2026
BREAKING NEWS
എട്ടുനിലയിൽ പൊട്ടിയിട്ടും ആത്മവിശ്വാസം കൈവിടാതെ തള്ളിമറിച്ച് അമേരിക്കൻ പ്രസിഡന്റ് വീണ്ടും? "ഞാൻ മത്സരിച്ചിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ വിജയം നേടാമായിരുന്നു, നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി"... ചരിത്രപരമായ തോൽവിയുടെ ഉത്തരവാദിത്വം നൈസായി സഹപ്രവർത്തകരിലേക്ക് വഴിമാറ്റി ട്രംപ്, പരാജയപ്പെട്ട റ...
04 Nov 2026