BREAKING NEWS

പൊലീസിന്റെ മൂക്കിന്റെ അടിയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്; ഒഴിഞ്ഞ സ്ഥലങ്ങളിൽ ഇങ്ങനെ എത്ര മൃതദേഹങ്ങൾ കിടപ്പുണ്ടാകും? സർക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: കാണാതായ സൂരജ് ലാമയുടേത് എന്ന് സംശയിക്കുന്ന ഒരു മൃതദേഹം ലഭിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശാസ്ത്രീയ പരിശോധന നടക്കുകയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കളമശേരി എച്ച്എംടിക്ക് സമീപം അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണ് എന്നാണ് അധികൃതര്‍ സംശയിക്കുന്നത്. സംഭവത്തില്‍ സര്‍ക്കാരിനും പൊലീസിനുമെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. പൊലീസിന്റെ മൂക്കിന്റെ അടിയില്‍ നിന്നാണ് മൃതദേഹം ലഭിച്ചതെന്നും കാണാതായവരുടെ കാര്യം മനസില്‍നിന്ന് വിട്ടുപോകുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിമര്‍ശനം.

ഇങ്ങനെ ഒരു സ്ഥലമുണ്ടെന്ന് ആളുകള്‍ അറിഞ്ഞാല്‍ എന്താണ് സംഭവിക്കുകയെന്ന് ഹൈക്കോടതി ചോദിച്ചു. മൃതദേഹം സൂരജ് ലാമയുടേത് അല്ലെങ്കില്‍ മറ്റാരുടേതാണ് എന്ന് അറിയണമെന്നും എല്ലാ വശങ്ങളും അന്വേഷിച്ച് പൊലീസ് റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഒഴിഞ്ഞ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ എത്ര മൃതദേഹങ്ങള്‍ കിടപ്പുണ്ടാകുമെന്ന് കോടതി ചോദിച്ചു. അഞ്ച് പേരെയെങ്കിലും ഇത്തരത്തില്‍ നഗരത്തില്‍ കാണാതായിട്ടുണ്ടെന്നും നഗരത്തിലെ ഇത്തരം ഇടങ്ങളില്‍ സിസിടിവി നിരീക്ഷണം അനിവാര്യമാണെന്നും കോടതി പറഞ്ഞു. ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കേണ്ട മേഖലയില്‍ നിന്നാണ് മൃതദേഹം ലഭിച്ചതെന്നും സംഭവത്തില്‍ പൊലീസ് ഗൗരവതരമായി ഇടപെടണമെന്നും ഹൈക്കോടതി പറഞ്ഞു.
BREAKING NEWS
രാത്രി നഗ്നനായി വീടുകളിലും കടകളിലുമെത്തും, തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല, ഭീതിയില്‍ നാട്ടുകാര്‍
30 Oct 2026
BREAKING NEWS
നിപ മരുന്ന് വിവാദം: കാലാവധി കഴിഞ്ഞതാണോ എന്ന സംശയം ആവർത്തിച്ച് ആരോഗ്യമന്ത്രി; വിദഗ്ധ സമിതി റിപ്പോർട്ടിനുശേഷം നടപടി
30 Oct 2026
BREAKING NEWS
പശു സമൂഹത്തിന്റെയും മതത്തിന്റെയും തുണയാണ്, പ്രതികളെ ശിക്ഷിച്ചില്ലെങ്കിൽ ഗോമാതാവ് തന്നെ ഇല്ലാതായിപ്പോകും, പശുഹത്യ കേസിൽ മൂന്ന് പേര്‍ക്ക് ജീവപര്യന്ത്യം
30 Oct 2026
BREAKING NEWS
മാഹി പള്ളി പെരുന്നാളിന്റെ റീൽസ് ചിത്രീകരിക്കാനായി പോയ വ്ളോഗർമാർ കാറിടിച്ച് മരിച്ച സംഭവം; ദുരൂഹത ചൂണ്ടിക്കാട്ടി ബന്ധുക്കൾ, അന്വേഷണ ചുമതല റേഞ്ച് ഡിഐജി ഏറ്റെടുത്തു
30 Oct 2026