BREAKING NEWS

വിവാഹത്തിന് താത്പര്യമില്ലെന്ന് സിയ പറഞ്ഞിട്ടില്ല, സൂചന തന്നിരുന്നെങ്കില്‍ ഈ ബന്ധം ഉപേക്ഷിക്കുമായിരുന്നു, കേതന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി പ്രതിയുടെ സഹോദരന്‍

· · 1 min read
Share: Copied!

പുണെ: റിയൽ എസ്റ്റേറ്റ് വ്യവസായി കേതന്‍ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സിയ ഗോയലിന്‍റെ സഹോദരന്‍ സഹിൽ ഗോയലിനെ പൊലീസ് ചോദ്യം ചെയ്തു. വിവാഹത്തിന് താത്പര്യമില്ലെന്ന് സിയ പറഞ്ഞിരുന്നെങ്കിൽ തങ്ങൾ ഈ ബന്ധം ഉപേക്ഷിക്കുമായിരുന്നെന്ന് സഹിൽ അറിയിച്ചു.

വെള്ളിയാഴ്ച ഏകദേശം പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിലായിരുന്നു സഹിലിന്‍റെ പ്രതികരണം. 26കാരനായ കേതൻ അഗർവാൾ ജൂൺ 18ന് ലോഹഗഡ് കോട്ട സന്ദർശിക്കുന്നതിനിടെയാണ് പാറക്കെട്ടിൽ നിന്ന് താഴേക്ക് വീണ് മരിച്ചത്. പ്രതിശ്രുത വധുവായ സിയ ഗോയൽ ഇത് അപകടമാണെന്ന് പറഞ്ഞെങ്കിലും കുടുംബം സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിനിടെ ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ ഹൂഡി ധരിച്ച ഒരാൾ കേതനെയും സിയയെയും പിന്തുടരുന്നതായി കണ്ടെത്തി. ഹൂഡിയുടെ മുൻഭാഗം വളരെ താഴ്ത്തി​ വെച്ചിരുന്നതിനാൽ മുഖം വ്യക്തമല്ലായിരുന്നു.

ഹൂഡിക്ക് മുകളിലായി ഹെഡ്സെറ്റും ധരിച്ചിരുന്നു. മറ്റൊരു സി.സി.ടി.വി ദൃശ്യത്തിൽ സിയ പെട്ടന്ന് തിരിഞ്ഞുനോക്കുന്നതും ഹൂഡി ധരിച്ച വ്യക്തി പെട്ടന്ന് അവിടെതന്നെ ഇരിക്കുന്നതും പൊലീസ് കണ്ടെത്തിയിരുന്നു. കൂടാതെ ജൂൺ 18ന് പ്രദേശത്ത് 33 ഡിഗ്രി ചൂടായിരുന്നുവെന്നും പൊലീസ് പറയുന്നു. ജൂൺ മാസത്തിലെ ഈ കനത്ത ചൂടിൽ ഹൂഡി ധരിച്ച് ട്രെക്കിങ്ങിന് എത്തുന്നത് അസ്വാഭാവികമായതിനാൽ പൊലീസ് ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി. ഇതോടെ ഇയാൾ സിയയുടെ കാമുകനായ ചേതൻ ചൗധരിയാണെന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു.സിയ ഗോയലും ചേതൻ ചൗധരിയും ചേർന്ന് കേതനെ കൊല്ലാൻ മുമ്പ് പല തവണ ശ്രമിച്ചിരുന്നതായും ​പൊലീസ് പറയുന്നു.

BREAKING NEWS
എസി പൊട്ടിത്തെറിച്ചു, ബ്യൂട്ടിപാര്‍ലറും സമീപത്തെ കടമുറിയും കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം
05 Nov 2026
BREAKING NEWS
ഹൃദയാഘാതമെന്ന് പ്രാഥമിക സൂചന, കളി കഴിഞ്ഞ് ക്ലാസ് റൂമിലെത്തിയ ഒൻപത് വയസുകാരി കുഴഞ്ഞു വീണു, പാഞ്ഞെത്തിയ അധ്യാപിക ആ കുരുന്നിന്റെ ജീവൻ പിടിക്കാൻ നോക്കിയെങ്കിലും ന‌ടന്നില്ല, മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം!! കുഞ്ഞിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും നോക്കാൻ തയാറാകാതെ അധികൃതർ, സ്കൂളിനെതിരേയും ആ...
05 Nov 2026
BREAKING NEWS
"അവൾ അതിനുള്ളിലാണ്... അവൾ ഫ്രീസറിലാണ്" പോലീസിനോട് പ്രതി!! സുഹൃത്തിനെ കൊന്ന് ശരീരം പല കഷ്ണങ്ങളാക്കി വെ‌ട്ടിമുറിച്ച് മൂന്ന് വർഷത്തോളം ഫ്രീസറിൽ സൂക്ഷിച്ചു, ഒപ്പം വെള്ളത്തിൽ മുക്കിക്കൊന്ന 5 ​ഗിനിപ്പന്നികളുടെ ജഡങ്ങളും!! സുഹൃത്തിന്റെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് പണം തട്ടിയെടുത്തു, 63 കാരി ജീവനോടെയുണ്ടെ...
05 Nov 2026
BREAKING NEWS
'സതീശൻ സംഘി മുഖ്യമന്ത്രി; നുണയുടെ ഫാക്ടറി; ആർലേക്കർ പറയുന്നത് വേദവാക്യം; ഒരു എഫ്ഐആറിൽ അന്വേഷണം നടക്കുന്നതിനിടെ വിദ്യാർഥികൾ ആക്രമിച്ചെന്ന് മുഖ്യമന്ത്രി പരസ്യമായി പറയാൻ പാടുണ്ടോ?'; രൂക്ഷ വിമർശനവുമായി പി. രാജീവ്
05 Nov 2026