BREAKING NEWS

സ്കൂളിൽ നിന്ന് കാണാതായ മൂവർ സംഘം ലക്ഷ്യമിട്ടത് കൊടൈക്കനാൽ, യാത്രയിൽ 15കാരന്റെ പെൺസുഹൃത്തിനെയും കൊണ്ടുപോകാൻ പദ്ധതിയിട്ടെങ്കിലും പെൺകുട്ടി അവസാന നിമിഷം പിന്മാറി, വനത്തിൽ ഡ്രോണും ഡോ​ഗ്സ്വാഡും ഉൾപ്പെടെ തെരച്ചിൽ നടത്തുമ്പോൾ കൂടെയുണ്ടായിരുന്ന 15 കാരനെ ഒഴിവാക്കി കാറ്റൂരിവിട്ട ബൈക്കുമായി മുങ്ങാൻ ശ്രമിച്ച് 17കാരനും പെൺകുട്ടിയും, പിൻതുടർന്ന് പിടികൂടി

· · 1 min read
Share: Copied!

താമരശ്ശേരി: താമരശ്ശേരിയിൽനിന്ന് വ്യാഴാഴ്ച പകൽ ഒരുമിച്ചു കാണാതായ പ്രായപൂർത്തിയാവാത്ത മൂന്ന് വിദ്യാർഥികളിൽ രണ്ടുപേരെ വെള്ളിയാഴ്ച രാത്രി പിടികൂടിയത് നാട്ടുകാർ ടയറിന്റെ കാറ്റൊഴിച്ചുവിട്ട സ്കൂട്ടറിൽ വയനാട് ചിത്രഗിരി ഭാഗത്തുനിന്നു കടന്നുകളയുന്നതിനിടെ. ഇരുവരും മുങ്ങാൻ ശ്രമിക്കുന്നതു കണ്ട് മറ്റൊരു വാഹനത്തിൽ പിന്നാലെ പോയി ഇരുവരേയും പിടികൂടുകയായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് ആറരമുതൽ ചിത്രഗിരി മാട്ടയിൽ എസ്റ്റേറ്റ് പരിസരത്തെ കാപ്പിത്തോട്ടത്തിലും സമീപത്തെ വനമേഖലയിലുമായി നാട്ടുകാരും പോലീസും വനപാലകരും അഗ്നിരക്ഷാസേനാംഗങ്ങളുമെല്ലാം നാലരമണിക്കൂറോളം സമയം തിരച്ചിൽ നടത്തുന്നതിനിടെയാണ് എല്ലാവരുടെയും കണ്ണുവെട്ടിച്ച് കാപ്പിത്തോട്ടത്തിനിടയിലൂടെ രണ്ട് കിലോമീറ്ററോളം നടന്ന് 17-കാരനും പെൺസുഹൃത്തായ 15-കാരിയും റോഡിലേക്കെത്തിയത്. ഇവർക്കൊപ്പം ഇറങ്ങിത്തിരിച്ച പതിനഞ്ചുകാരനെ അവിടെ വിട്ടിട്ട് അവന്റെ സ്‌കൂട്ടർ എടുത്താണ് ഇരുവരും മുങ്ങാൻ ശ്രമിച്ചത്.

ഇതിനിടെ കുട്ടികൾ കടന്നുകളയാതിരിക്കാൻ വാഹനത്തിന്റെ ടയറിന്റെ കാറ്റ് നാട്ടുകാരിൽ ചിലർ ഒഴിച്ചുവിടുകയും ഇരുവരുമെത്തിയ ബൈക്ക് പോലീസ് കണ്ടെത്തി മാറ്റിയിടുകയും ചെയ്തിരുന്നു. ഡ്രോൺ ക്യാമറയും ഡോഗ് സ്ക്വാഡിനെയും ഉപയോഗപ്പെടുത്തിയുള്ള പരിശോധന തുടങ്ങുമ്പോഴേക്കും നടന്ന് റോഡിലേക്കിറങ്ങിയ കുട്ടികൾ ഈ സ്കൂട്ടറെടുത്ത് കടന്നുകളയുന്നതിനിടെ തിരയാനെത്തിയവരുടെ കണ്ണിൽപ്പെടുകയായിരുന്നു.

പെൺകുട്ടിയെ തേടിയെത്തിയ അവളുടെ ബന്ധുക്കൾ ഭക്ഷണം കഴിക്കാനായി പ്രദേശത്തുള്ള റോഡരികിലെ ഒരു ഹോട്ടലിലെത്തിയിരുന്നു. ഇതോടൊപ്പം തിരച്ചിലിനിടെ കാപ്പിമരത്തിന്റെ കൊമ്പുകൊണ്ട് തലയ്ക്ക് മുറിവുപറ്റിയ ഒരു നാട്ടുകാരനും ഇയാൾക്കൊപ്പം ആശുപത്രിയിലേക്ക് പോവാനിറങ്ങിയവരും റോഡിൽ നിൽപ്പുണ്ടായിരുന്നു. ഈ സമയം സ്കൂട്ടറിൽ പോയ കുട്ടികളെ യാദൃച്ഛികമായി കണ്ടതോടെ ഇവരും നാട്ടുകാരുമെല്ലാം വാഹനങ്ങളിൽ പിന്തുടർന്ന് പാടിവയൽ പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്തുവെച്ച് രാത്രി 11 മണിയോടെ ഇരുവരേയും തടയുകയായിരുന്നു.

അതേസമയം കൊടൈക്കനാലിലേക്ക് വിനോദയാത്രയ്ക്ക് ഇവർക്കൊപ്പം തന്റെ പെൺസുഹൃത്തിനെയും കൊണ്ടുപോവാനാണ് 15-കാരൻ പദ്ധതിയിട്ടതെങ്കിലും ആ പെൺകുട്ടി അവസാനനിമിഷം പിൻമാറിയെന്നാണ് പോലീസിന് ലഭ്യമായ വിവരം. വടുവൻചാലിലെ ഒരു പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് മൂവരും ആ മേഖലയിലുണ്ടെന്നത് സ്ഥിരീകരിച്ചത്. പിന്നീട് സംസ്ഥാന അതിർത്തിയിലേക്ക് നീങ്ങിയെങ്കിലും ചോലാടി ചെക്ക് പോസ്റ്റിൽ പോലീസ് സാന്നിധ്യം കണ്ട് അവിടെനിന്നു മടങ്ങുകയായിരുന്നു.

തുടർന്നു പോലീസ് തങ്ങളെത്തേടുന്നുണ്ടെന്നു മനസിലാക്കി ചിത്രഗിരി മാട്ടയിൽ എസ്റ്റേറ്റ് പരിസരത്തെത്തുന്നതും അവിടെ മരങ്ങൾ കൂട്ടിയിട്ട സ്ഥലത്ത് ഷീറ്റ് വലിച്ചുകെട്ടി ഒരു രാത്രി തങ്ങാൻ മൂവരും തീരുമാനിക്കുകയായിരുന്നു. ഇതിനായി അരിയും പലഹാരങ്ങളും പാത്രങ്ങളും തമ്പടിക്കാൻ കണക്കാക്കി സാധന സാമഗ്രികളുമായി പോയ ഇവരുടെ ബാഗുകളുമെല്ലാം ഇവിടെനിന്ന് കണ്ടെടുത്തിരുന്നു. പതിനേഴുകാരന്റെ ഫോൺ പകുതിവിലയ്ക്ക് വിറ്റുകിട്ടിയ പണവുമായായിരുന്നു മൂവരുടേയും യാത്ര. മൂവരെയും ശനിയാഴ്ച പുലർച്ചെയാണ് താമരശ്ശേരിയിലെത്തിച്ചത്. പോലീസ് സ്റ്റേഷനിലെ ശിശുസൗഹൃദ മുറിയിൽ താമസിപ്പിച്ച് രാവിലെ പത്തരയോടെ ശിശു ക്ഷേമ സമിതി ഓഫീസിലെത്തിച്ചു. കൗൺസലിങ്ങിനു ശേഷം മൂവരേയും രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.

വീണ്ടും ഒന്നിച്ചു ജീവിക്കണമെന്നാവശ്യപ്പെട്ട് പിറകെ നടന്നു, നിരസിച്ചത് വൈരാഗ്യമായി, വിവാഹമമോചനം നേടി പിറ്റേന്നാള്‍ മുന്‍ ഭാര്യയെ നടുറോഡിലിട്ട് വെട്ടിക്കൊന്ന് യുവാവ്

BREAKING NEWS
ശബരിമലയിലെ 1.63 ലക്ഷം കിലോ വഴിപാട് അരി കടത്തി; ദേവസ്വം ബോർഡിന് 42.37 ലക്ഷം രൂപയുടെ നഷ്ടം
11 Nov 2026
BREAKING NEWS
‘ദീപാവലി മനുഷ്യനിർമിത രോഗമെന്ന് പരാമർശം’; ഇമ്രാൻ മസൂദിനെതിരെ ബി.ജെ.പി., വിവാദം ശക്തം
11 Nov 2026
BREAKING NEWS
'കണ്ടാൽ അറിയാവുന്നവരല്ല, കൊണ്ടാലറിയാവുന്നവർ;സ്റ്റേഷൻ ആക്രമിക്കാനെത്തിയ കോൺ​ഗ്രസ് കുറുവാ സംഘത്തെ വേണ്ടപോലെ പോലീസ് കൈകാര്യം ചെയ്തില്ല; സംഭവങ്ങൾക്ക് പിന്നിൽ പാർട്ടി പുറത്താക്കിയ മുൻ എംഎൽഎ ‘ അടൂർ പൊലീസിനെതിരെ പി. ജയരാജൻ
11 Nov 2026
BREAKING NEWS
'പാക് തുറമുഖത്ത് കപ്പൽ എത്തിയപ്പോൾ വെരിഫിക്കേഷന് പാസ്പോർട്ട് നൽകി; പരിശോധന കഴിഞ്ഞ് ക്യാപ്റ്റനെ ഏൽപ്പിച്ചെന്നാണ് കരുതിയത്; ഇറാനിൽ എത്തിയ ശേഷമാണ് ക്യാപ്റ്റൻ്റെ കൈവശം ഇല്ലെന്ന് അറിയുന്നത്'; നാട്ടിലേയ്ക്ക് മടങ്ങാനാകാതെ 11 മാസം; സഹായം തേടി കൊല്ലം സ്വദേശിയായ യുവാവ്, ഇടപെട്ട് മന്ത്രി ബിന്ദുകൃഷ്ണ
11 Nov 2026