BREAKING NEWS

വീണ്ടും ഒന്നിച്ചു ജീവിക്കണമെന്നാവശ്യപ്പെട്ട് പിറകെ നടന്നു, നിരസിച്ചത് വൈരാഗ്യമായി, വിവാഹമമോചനം നേടി പിറ്റേന്നാള്‍ മുന്‍ ഭാര്യയെ നടുറോഡിലിട്ട് വെട്ടിക്കൊന്ന് യുവാവ്

· · 1 min read
Share: Copied!

മുംബൈ: യുവതിയെ വെട്ടിക്കൊന്ന് മുന്‍ ഭര്‍ത്താവ്.  നാഗ്പൂരിലെ ശുക്രവാരി ബസാറിലാണ് സംഭവം. യവത്മാൽ ജില്ലയിലെ ഉൾഗ്രാമത്തിൽ നിന്നാണ് പ്രതിയായ സന്ദീപ് ദൂദ്പച്ചാരെയെ ശനിയാഴ്ച പോലീസ് പിടികൂടിയത്. വിവാഹമോചനം നേടി തൊട്ടടുത്ത ദിവസം ശുക്രവാരി ബസാറിൽ വെച്ച് മുൻ ഭാര്യ മഞ്ജു പച്ചാരെയെ ഇയാൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ദീർഘനാളായുള്ള കുടുംബവഴക്കിനെ തുടർന്ന് ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. നിയമപരമായി വിവാഹമോചനം നേടിയ ശേഷവും ബന്ധം തുടരണമെന്ന സന്ദീപിന്റെ ആവശ്യം മഞ്ജു നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

രണ്ട് വർഷത്തെ വിവാഹജീവിതത്തിനിടയിൽ മദ്യപാനിയായ പ്രതി മഞ്ജുവിനെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ച ഓൾഡ് കോട്ടൺ മാർക്കറ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ മാർക്കറ്റിലേക്ക് പോയ മഞ്ജുവിനെ സന്ദീപ് പിന്തുടരുകയും ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടക്കത്തിൽ പ്രതിയെ തിരിച്ചറിയാൻ പോലീസിന് ബുദ്ധിമുട്ട് നേരിട്ടെങ്കിലും ബന്ധം തുടരാൻ ആവശ്യപ്പെട്ട് ഇയാൾ മഞ്ജുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പിന്നീട് പോലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026