BREAKING NEWS

ഓസ്ട്രേലിയയിലെ സ്കൂളിൽ വെടിവെപ്പ് വിദ്യാർഥികളടക്കം 10 പേർ കൊല്ലപ്പെട്ടു, വെടിയുതിർത്തത് പൂർവ വിദ്യാർഥിയെന്ന് സൂചന, മരിച്ചവരിൽ അക്രമിയും

· · 1 min read
Share: Copied!

വിയന്ന: ഓസ്ട്രിയയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ വിദ്യാർഥികളുൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടു. ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്രാസിലെ ഒരു അപ്പർ സെക്കൻഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഏഴുപേർ വിദ്യാർഥികളാണെന്നാണ് റിപ്പോർട്ട്. വെടിവെപ്പിൽ ഒട്ടേറെപേർക്ക് പരുക്കേറ്റു. മരിച്ചവരിൽ അക്രമിയും ഉൾപ്പെടുന്നതായും ഓസ്ട്രിയൻ വാർത്താ ഏജൻസിയായ എപിഎ റിപ്പോർട്ട് ചെയ്തു.

പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. സ്‌കൂളിൽനിന്ന് തുടർച്ചയായ വെടിയൊച്ചകൾ കേട്ടതായാണ് വിവരം. ഇതിനുപിന്നാലെ പോലീസ് സംഘം സ്ഥലത്തെത്തി കുട്ടികളെയും അധ്യാപകരെയും സമീപത്തുള്ളവരെയും 11.30തോടുകൂടി സ്‌കൂളിൽനിന്ന് സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റി.

അതസമയം വെടിവെപ്പ് നടത്തിയ അക്രമി സ്വയം വെടിയുതിർത്ത് മരിച്ചതായാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ഇയാൾ ഇതേ സ്‌കൂളിലെ പൂർവവിദ്യാർഥിയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പോലീസ് അറിയിച്ചു.

‘അയാൾ പുണ്യാളനാകാൻ നോക്കുകയാണ്, പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് നാണംകെട്ട് ഇറങ്ങി പോവുകയേ ഉള്ളൂ’- കെഎം ദിനകരൻ, ‘സെക്രട്ടറിപദം മുന്നോട്ടുകൊണ്ടുപോകാൻ കഴിവുള്ളതായി തോന്നുന്നില്ല’!! കമല സദാനന്ദൻ- ബിനോയി വിശ്വത്തിനെതിരായ ശബ്ദരേഖ പുറത്ത്

BREAKING NEWS
റോജി എം ജോൺ ആർഎസ്എസ് മന്ത്രിയെ പോലെ പെരുമാറുന്നു, വിദ്യാർഥികളുടെ ഭാവി തുലക്കുകയാണ്, മന്ത്രിയുടെ സമീപനം സിജെപി സമരത്തെ ധർമേന്ദ്ര പ്രധാൻ അധിക്ഷേപിച്ചത് പോലെ, വിമര്‍ശനവുമായി ആദർശ് എം സജി
02 Nov 2026
BREAKING NEWS
സൂര്യനും ചന്ദ്രനും തങ്ങളുടേതാണ്, മുസ്ലിംകൾ പെരുന്നാൾ ആഘോഷിക്കാൻ അനുവാദം ചോദിക്കേണ്ടി വരും, ചന്ദ്രൻ ഭഗവാൻ ശങ്കരന്റെ നെറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് അത് ഒരു 'സനാതന ചന്ദ്രനല്ലേ?' ഈ ചന്ദ്രനെ നോക്കിയാണല്ലോ നിങ്ങൾ ഈദ് ആഘോഷിക്കുന്നത്, വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ
02 Nov 2026
BREAKING NEWS
രോഗിയുടെ കയ്യിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, ക്ലിനിക്കില്‍ തീപിടിത്തം, സംഭവസ്ഥലത്തുണ്ടായിരുന്നത് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍
02 Nov 2026
BREAKING NEWS
തമിഴ്‌നാടിന് സ്വന്തമായി പതാക വേണം, വിജയ് തന്നെ അത് ആദ്യമായി ഉയർത്തണം, തമിഴ്‌നാട് ദിനത്തില്‍ എല്ലാ വീടുകളിലും പതാക പ്രദർശിപ്പിക്കണം, ആവശ്യവുമായി ടിവികെ മന്ത്രി ആധവ് അർജുന
02 Nov 2026