BREAKING NEWS

നാലാം ക്ലാസുകാരനെ പട്ടിക കൊണ്ടടിച്ച് അധ്യാപകന്‍, കാല്‍ നിറയെ അടിയേറ്റ പാടുകള്‍, കുടുംബത്തിന്റെ പരാതിക്കു പിന്നാലെ സസ്പെന്‍ഷന്‍

· · 1 min read
Share: Copied!

കോഴിക്കോട്: നാലാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മര്‍ദനം. പട്ടിക കൊണ്ട് കാലിനടിച്ചു.  അധ്യാപകന് സസ്പെൻഷൻ. വേവം എൽപി സ്കൂളിലെ അധ്യാപകനായ ജംഷീറിനെയാണ് സസ്പെൻഡ് ചെയ്തത്. ജംഷീറിനെതിരെ വിദ്യാർഥിയുടെ കുടുംബം ചൈൽഡ് ലൈനിന് പരാതി നൽകിയിരുന്നു.

19ന് ആയിരുന്നു അധ്യാപകൻ വിദ്യാർഥിയെ അടിച്ചത്. വീട്ടിലെത്തി കുളിപ്പിക്കുമ്പോഴാണ് കാലിൽ അടിയേറ്റ പാടുകൾ കണ്ടത്. കാര്യമെന്തെന്ന് തിരക്കിയപ്പോഴാണ് സുഹൃത്തുമായുണ്ടായ വഴക്കിനിടെ അധ്യാപകൻ ഇടപെടുകയും ഇയാൾ പട്ടിക കൊണ്ട് തന്നെ മർദിച്ചുവെന്നും വിദ്യാർഥി പറയുന്നത്.

ഉടൻ സ്കൂളുമായി ബന്ധപ്പെട്ടെങ്കിലും വിശദീകരണമൊന്നും നൽകിയില്ല. പിന്നീട് വളയം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ ഇന്ന് വിദ്യാർഥിയുടെ വീട്ടിലെത്തുമെന്നാണ് വിവരം.

BREAKING NEWS
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല, സർക്കാരിനും പ്രോസിക്യൂഷനുമെതിരെയാണു കോടതി നടപടികൾ, പരിഹസിക്കുകയും ചെയ്തു, എല്ലാം ഡ്രാമ, തോറ്റു പിന്മാറുമെന്നു കരുതേണ്ട, കേസുമായി മുന്നോട്ടുപോകും- ഭദ്രകീര്‍ത്തി
05 Nov 2026
BREAKING NEWS
അര്‍ധരാത്രി ക​ലാ​മ​ണ്ഡ​ലം വ​നി​താ ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി, വിദ്യാര്‍ത്ഥിനികള്‍ ബഹളം വച്ചതോടെ രക്ഷപ്പെടാന്‍ ശ്രമം, 22കാരന്‍ പിടിയില്‍, യുവതി വിളിച്ചിട്ട് വന്നതെന്ന് മൊഴി
05 Nov 2026
BREAKING NEWS
ചികിത്സാമുറികളില്‍ വെന്റിലേഷനില്ല, മുറികളുടെ കതകുകൾ ചേർത്തടയ്ക്കാൻ പോലും സാധിക്കുന്നില്ല, ലിഫ്റ്റുകള്‍ പ്രവര്‍ത്തന രഹിതം, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ബ്ലോക്ക് നിര്‍മ്മാണത്തില്‍ അപാകത, വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരന്‍
05 Nov 2026
BREAKING NEWS
ട്രംപുമായി കാണാനൊരുങ്ങി മോദി; ആസിയാൻ ഉച്ചകോടിക്കിടെ നിർണായക ചർച്ചയ്ക്ക് സാധ്യത; വ്യാപാര കരാറിലും പ്രതീക്ഷ
05 Nov 2026