BREAKING NEWS

എല്ലാ ഉത്തരവാദിത്തവും എന്റേതാണോ…? വിദ്യാര്‍ത്ഥികളുടെ കരണത്തടിച്ച് അധ്യാപിക, പഠിക്കാത്തതിനാലാണ് അടിച്ചതെന്ന് വിശദീകരണം, അധ്യാപികയ്ക്കെതിരെ പേരതിഷേധം ശക്തം

· · 1 min read
Share: Copied!

ലഖ്നൗ: ഉത്തപ്രദേശില്‍ വിദ്യാര്‍ത്ഥികളുടെ മുഖത്ത് ആഞ്ഞടിക്കുന്ന അധ്യാപികയുടെ വീഡിയോ വൈറല്‍. ഏഴ് മുതല്‍ പത്ത് വയസ് വരെ പ്രായം തോന്നിക്കുന്ന കുട്ടികളെ ക്ലാസ്മുറിയില്‍ നിര്‍ത്തി ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലാണ് സംഭവം.

ബദ്‌ലാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുളള ഭ്‌ലുവാഹിനിലാണ് ഈ ക്രൂരത നടന്നത്. ‘എല്ലാ ഉത്തരവാദിത്തവും എന്റേതാണോ’ എന്ന് ആക്രോശിച്ചാണ് അധ്യാപിക കുട്ടികളുടെ മുഖത്തടിച്ചത്. പഠിക്കാത്തതിന്റെ പേരിലാണ് കുട്ടികളെ അടിച്ചതെന്നാണ് അധ്യാപികയുടെ വിശദീകരണം. വീഡിയോ വൈറലായതിന് പിന്നാലെ അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

ബദ്‌ലാപൂരിലെ എല്‍ബിഎസ് പബ്ലിക് സ്‌കൂളില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്ന് സ്ഥിരീകരിച്ചതായി ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ അരവിന്ദ് കുമാര്‍ പാണ്ഡെ പറഞ്ഞു. സംഭവത്തില്‍ സ്‌കൂളിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

BREAKING NEWS
മഹാരാജാസിലെ ബിരുദദാനച്ചടങ്ങ് അലങ്കോലമായി, മന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്ന സ്ഥലത്തെത്തി നേരിട്ട് കണ്ട് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി ഒന്നാം റാങ്കുകാരി, റോജി എം. ജോണിനെ തിരിച്ചയച്ച സംഭവത്തിൽ 40 പേർക്കെതിരെ കേസ്, വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്തത്- എം.വി ഗോവിന്ദൻ
31 Oct 2026
BREAKING NEWS
‘ഓർമ്മയിലെ ഇന്ദിര’ - ഇന്ദിരാഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ ഇടപെടലുകളും ചർച്ചയായി; ജിദ്ദയിൽ ഒ.ഐ.സി.സിയുടെ പ്രത്യേക പരിപാടി
31 Oct 2026
BREAKING NEWS
ബൈക്ക് കാറിലിടിച്ചു, ചോദ്യം ചെയ്ത കുടുംബത്തെ മദ്യ ലഹരിയില്‍ ആക്രമിച്ച് പൊലീസുകാരന്‍, ഒരാള്‍ക്ക് പരിക്ക്
31 Oct 2026
BREAKING NEWS
പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു; 10 വയസ്സുകാരിയായ കൊച്ചുമകളെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 65 കാരന് മകളുടെ മകന്റെ കുത്തേറ്റത്
31 Oct 2026