BREAKING NEWS

ഒരു വര്‍ഷത്തിനിടെ ഏഴ് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍, ഒരുമിച്ച് ചൈല്‍ഡ് ലൈന് പരാതി നല്‍കി വിദ്യാര്‍ത്ഥികള്‍

· · 1 min read
Share: Copied!

തൃശൂര്‍: പ്രകൃതി വിരുദ്ധ പീഡനക്കേസില്‍  അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശി മുന്‍സാഫിറാണ് അറസ്റ്റിലായത്. കുന്നംകുളത്തെ സ്വകാര്യ സ്‌കൂലെ ഏഴ് വിദ്യാര്‍ഥികള്‍ ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയിലാണ് നടപടി.ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയായ അധ്യാപകനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലായിരുന്നു പീഡനം.

തൃശൂര്‍ കുന്നംകുളത്തെ സ്വകാര്യ സ്‌കൂളിലെ താല്‍ക്കാലിക അധ്യാപകനും ഹോസ്റ്റല്‍ വാര്‍ഡനുമായിരുന്നു ഇയാള്‍. സ്‌കൂളിലെ ഏഴ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. വിദ്യാര്‍ഥികള്‍ തന്നെ നേരിട്ട് ചൈല്‍ഡ് ലൈനിന് പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

താല്‍ക്കാലിക അധ്യാപകനായി കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ സ്‌കൂളില്‍ ജോലി ചെയ്തു വരികയായിരുന്നു. ചൈല്‍ഡ് ലൈന്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് കുന്നംകുളം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026
BREAKING NEWS
ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു, മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി
31 Oct 2026
BREAKING NEWS
ഒരു ബന്ധത്തിൽനിന്ന് പിന്മാറാൻ പുരുഷന് അവകാശമില്ലേ? ബന്ധം അവസാനിച്ചു എന്നതുകൊണ്ടുമാത്രം അതിനുമുമ്പ് പരസ്പര സമ്മതത്തോടെ നടന്ന ലൈംഗികബന്ധം കുറ്റകരമാകില്ല, ഇരുവരും തമ്മിലുള്ള ബന്ധം തകരുമ്പോൾ അത് ബലാത്സംഗക്കേസുകളായി മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
31 Oct 2026
BREAKING NEWS
ആദ്യ ഭർത്താവ് ഒന്നര വർഷം മുൻപ് മരിച്ചു, രണ്ടാം വിവാഹം 11 ദിവസങ്ങൾക്കു മുൻപ് വീട്ടുകാരുടെ സാന്നിദ്ധ്യമില്ലാതെ വർക്കല സ്വദേശിയുമായി, യുവതി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
31 Oct 2026