BREAKING NEWS

എന്നാ കിടുക്കാച്ചി ബിസിനസ് ഐഡിയയാ ചേട്ടാ… തമിഴ്നാട്ടിൽ നിന്ന് കിലോയ്ക്ക് 1- 5 രൂപയ്ക്ക് റേഷനരി വാങ്ങും, ​ഗോഡൗണിൽ കൊണ്ടുപോയി കുളിപ്പിച്ച് കുട്ടപ്പനാക്കി മേമ്പൊടിക്ക് പോളീഷുമടിച്ച് പുതിയ ബ്രാൻഡായി 50-60 രൂപയ്ക്ക് വിൽക്കും… എബിആർ മോഡേൺ റൈസ് മില്ലിൽ നിന്ന് 20.6 ടൺ റേഷനരി പിടികൂടി

· · 1 min read
Share: Copied!

വാളയാർ: സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ച് തമിഴ്നാട് റേഷനരി കടത്ത് നടത്തുന്ന സംഘം പിടിയിൽ. പോലീസും സിവിൽ സപ്ലൈസ് വകുപ്പും ചേർന്നു മണിക്കൂറുകളോളം നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചിക്കോട് വ്യവസായമേഖലയിലെ റൈസ് മില്ലിൽ അനധികൃതമായി സൂക്ഷിച്ച 20.6 ടൺ അരി പിടികൂടി. ഇന്നലെ ഉച്ചയ്ക്കു ശേഷം ആരംഭിച്ച പരിശോധന രാത്രിയാണ് അവസാനിച്ചത്.

തമിഴ്നാട് റേഷൻ അരിയും മറ്റ് അനധികൃത അരിയും ഫാക്ടറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നു വാളയാർ പോലീസാണ് ആദ്യം പരിശോധന ആരംഭിച്ചത്. ഇവർ വിവരം നൽകിയതിനെത്തുടർന്നു സിവിൽ സപ്ലൈസ് വകുപ്പും സ്ഥലത്തെത്തി. തുടർന്ന് അലാവൂദിൻ എന്നയാളുടെ ഉടമസ്ഥയിലുള്ള എബിആർ മോഡേൺ റൈസ് മിൽ എന്ന സ്ഥാപനത്തിൽ നിന്നാണ് അരി പിടികൂടിയത്. പിടിച്ചെടുത്ത അരിയും അനുബന്ധരേഖകളും തുടർ നിയമനടപടികൾക്കായി താലൂക്ക് സപ്ലൈ ഓഫിസർക്കു കൈമാറി. തമിഴ്നാട്ടിൽ നിന്നും മറ്റും തുച്ഛമായ വില നൽകി വാങ്ങുന്ന അരി ഇവിടെയുള്ള ഗോഡൗണിലെത്തിച്ചു പോളിഷ് ചെയ്തു വിവിധ ബ്രാൻഡുകളിലാക്കി വിപണിയിലെത്തിക്കുകയായിരുന്നന്നും ഉദ്യോഗസ്ഥസംഘം കണ്ടെത്തി. ചില്ലറ പൈസയ്ക്ക് വരെ വാങ്ങുന്ന അരി പോളിഷ് ചെയ്ത് ബ്രാൻഡാക്കി 50 മുതൽ 60 വരെ രൂപയ്ക്കാണ് പ്രതികൾ വിൽക്കാറുള്ളത്. ഇത്തരത്തിൽ വലിയ സാമ്പത്തിക ലാഭമാണ് ഈ സംഘത്തിനു ലഭിച്ചിരുന്നതെന്നും ഉദ്യോഗസ്ഥ സംഘം അറിയിച്ചു. പ്രദേശത്ത് അനധികൃതമായി റേഷനരി കടത്തുകയും ശേഖരിക്കുകയും ചെയ്യുന്നവർക്കെതിരെ തുടർ ദിവസങ്ങളിലും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നു വാളയാർ എസ്ഐ വി.ഹേമലത അറിയിച്ചു.

അതേസമയം ​ഗോഡൗണിൽ നിന്ന് വിപണിയിലെ വൻകിട ബ്രാൻഡുകളുടെ കവറുകളും പിടിച്ചെടുത്തു. എസ്ഐ വി.ഹേമലത, താലൂക്ക് സപ്ലൈ ഓഫിസർ ഡി.ആർ.കവിത, എടിഎസ്ഒ ആർ.സനിൽ, റേഷനിങ് ഇൻസ്പെക്ടർമാരായ എസ്.സുമ, വി.കലാധരൻ, കെ.ഐ.സിറാജുദ്ദീൻ എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്. അതേപോലെ മുൻപും ഇവിടെ നിന്ന് തമിഴ്നാട് റേഷനരിക്കൊപ്പം കേരളത്തിലെ പല ഭാഗങ്ങളിൽ നിന്ന് അനധികൃതമായി എത്തിച്ചു സൂക്ഷിച്ച റേഷനരിയും പിടികൂടിയിട്ടുണ്ട്.

‘മിഠായി തരാം‘ എന്ന് പറഞ്ഞ് വിളിച്ചു, നിരസിച്ചപ്പോൾ; പിന്നാലെ മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചുകൊണ്ടുപോകാൻ ശ്രമം: ഒൻപതാം ക്ലാസുകാരി അപരിചിതയുടെ കൈ കടിച്ച് ഓടി രക്ഷപ്പെട്ടു, ‘ആ സ്ത്രീ പിന്നാലെ വന്ന ബൈക്കിൽ കയറി പോയി‘യെന്ന് പെൺകുട്ടി; സംഭവം പിറവത്ത്

 

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026