BREAKING NEWS

സെക്രട്ടേറിയറ്റിൽ സമയനിഷ്ഠയോടെ വിജയ്; ഉച്ചഭക്ഷണം വീട്ടിൽനിന്ന് കൊണ്ടുവരും;ജീവനക്കാരോടും സുരക്ഷാ ഉദ്യോഗസ്ഥരോടും ഹൃദ്യമായ പെരുമാറ്റം- പുതിയ മുഖ്യമന്ത്രിയെക്കുറിച്ച് വാതോരാതെ ജീവനക്കാർ

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ സെക്രട്ടേറിയറ്റിലെ പ്രവർത്തനശൈലിയിലൂടെ ശ്രദ്ധനേടി ജോസഫ് വിജയ്. ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനെപ്പോലെ സമയനിഷ്ഠ പാലിച്ചും ലാളിത്യത്തോടെ പ്രവർത്തിച്ചുമാണ് വിജയ് മുന്നേറുന്നതെന്ന് സെക്രട്ടേറിയറ്റിലെ ജീവനക്കാർ പറയുന്നു. ഉച്ചഭക്ഷണം വീട്ടിൽനിന്ന് കൊണ്ടുവന്ന് ഓഫീസിലെ മുറിയിൽവെച്ചുതന്നെ കഴിക്കുന്നതും ജീവനക്കാർക്ക് പുതിയ അനുഭവമായി മാറിയിരിക്കുകയാണ്.

മേയ് പത്തിനായിരുന്നു വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ രാവിലെ പത്തിനായിരുന്നു ചടങ്ങ് നിശ്ചയിച്ചിരുന്നതെങ്കിലും വിജയ് 8.50-ന് തന്നെ വേദിയിലെത്തിയിരുന്നു. അധികാരമേറ്റ ആദ്യദിവസം മുതൽ തന്നെ സമയനിഷ്ഠയിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് അദ്ദേഹം സ്വീകരിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

തൊട്ടടുത്ത ദിവസം എം.എൽ.എമാരുടെ സത്യപ്രതിജ്ഞ രാവിലെ 9.30-നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ വിജയ് 8.45-ന് സെക്രട്ടേറിയറ്റിലെത്തി പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നടന്ന മേയ് 12-നും അദ്ദേഹം അതേ സമയത്താണ് സെക്രട്ടേറിയറ്റിലെത്തിയത്.

വിശ്വാസപ്രമേയം അവതരിപ്പിച്ച മേയ് 13-ന് രാവിലെ ഒൻപതിന് മുമ്പേ വിജയ് ഓഫീസിലെത്തി. വ്യാഴാഴ്ചയും രാവിലെ 9.55-ന് സെക്രട്ടേറിയറ്റിലെത്തിയ അദ്ദേഹം ഉദ്യോഗസ്ഥരുമായി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തി വൈകീട്ട് നാലുമണിവരെയാണ് ഓഫീസിലുണ്ടായിരുന്നത്.

മുഖ്യമന്ത്രിയായിട്ടും അമിത ഔപചാരികതകളില്ലാതെ വളരെ ലളിതമായ രീതിയിലാണ് വിജയ് പ്രവർത്തിക്കുന്നതെന്നാണ് സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ വിലയിരുത്തൽ. സാധാരണ സർക്കാർ ജീവനക്കാരനെപ്പോലെ ഫയലുകൾ പരിശോധിച്ചും ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്തിയും പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ശൈലി ജീവനക്കാരുടെ ഇടയിൽ ചർച്ചയാകുന്നുണ്ട്.

ഉച്ചഭക്ഷണവും വീട്ടിൽനിന്ന് കൊണ്ടുവന്ന് ഓഫീസിൽവെച്ചുതന്നെ കഴിക്കുന്നതാണ് വിജയിന്റെ പതിവ്. ജീവനക്കാരോടും സുരക്ഷാ ഉദ്യോഗസ്ഥരോടും സൗഹൃദപരമായി പെരുമാറുന്നുവെന്നും സെക്രട്ടേറിയറ്റിൽ പുതിയൊരു പ്രവർത്തനാന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.

BREAKING NEWS
കോഴിക്കോട് നഗരമധ്യത്തില്‍ യുവതിയെ കയറിപ്പിടിച്ചു ; 29കാരൻ അറസ്റ്റിൽ, റിമാൻഡ് ചെയ്തു
30 Oct 2026
BREAKING NEWS
കൂടുതൽ കളിച്ചാൽ നിന്നെ ശരിയാക്കി കളയും, പുലര്‍ച്ചെ എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചു, രമ്യ ഹരിദാസ് ഫോണ്‍ എടുത്തയുടനെ അസഭ്യ വര്‍ഷവും ഭീഷണിയും, അജ്ഞാതനെതിരെ കേസെടുത്ത് പൊലീസ്
30 Oct 2026
BREAKING NEWS
'അവർ എന്നെ ഇഷ്ടികയ്ക്ക് എറിഞ്ഞു, ഞാൻ അവരെയെല്ലാം വെടിവെച്ചു'... വാഹന പാർക്കിങ്ങിനെ ചൊല്ലി തർക്കം, പട്ടാപ്പകൽ മൂന്നു പേർക്കുനേരെ തുരുതുരാ വെടിയുതിർത്ത് യുവാവ്, രക്ഷിക്കണമെന്ന് അലറിവിളിച്ച് ഇരകൾ... യുവാവ് അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്...
30 Oct 2026
BREAKING NEWS
ബാറുകളിൽ മദ്യം നൽകുംമുമ്പ് ആധാർ പരിശോധിക്കണം; 23 വയസ്സ് നിർബന്ധമെന്ന് എക്സൈസ് മന്ത്രി
30 Oct 2026