BREAKING NEWS

സ്വര്‍ണം കടത്താന്‍ കഴിയാതെ വന്നപ്പോളാകാം പിണറായിയും കുടുംബവും ഹവാല ഇടപാടിലേക്ക് തിരിഞ്ഞത്, ഇതെല്ലാം തനിക്ക് പണ്ടേ അറിയുന്നതാണ്, താന്‍ പറഞ്ഞത് സത്യമെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ, അവരാണ് കേരളത്തിലെ ഏറ്റവും വലിയ മാഫിയ- സ്വപ്ന സുരേഷ്

· · 1 min read
Share: Copied!

തിരുവനന്തപുരം: പിണറായി വിജയനും കുടുംബത്തിനുമെതിരെ താന്‍ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ സത്യമെന്ന് തെളിഞ്ഞതായി സ്വപ്‌ന സുരേഷ്. പിണറായി വിജയനും കുടുംബവുമാണ് കേരളത്തിലെ ഏറ്റവും വലിയ മാഫിയയെന്ന് സ്വപ്‌ന പറഞ്ഞു.

നയതന്ത്ര ചാനലിലൂടെ ഇപ്പോള്‍ സ്വര്‍ണം കടത്താന്‍ കഴിയാതെ വന്നപ്പോളാകാം കുടുംബം ഹവാല ഇടപാടിലേക്ക് തിരിഞ്ഞതെന്ന് സ്വപ്‌ന ആഞ്ഞടിച്ചു. പിണറായിയുടേയും കുടുംബത്തിന്റേയും വിദേശത്തെ ബിസിനസുകളെക്കുറിച്ച് താന്‍ പറഞ്ഞത് സത്യമെന്ന് തെളിഞ്ഞെന്ന് സ്വപ്‌ന പറഞ്ഞു. തനിക്ക് ഇതെല്ലാം പണ്ട് മുതല്‍ അറിയുന്നതാണ്. ഇവര്‍ ഒരു സിന്‍ഡിക്കേറ്റാണ്.

ആ സിന്‍ഡിക്കേറ്റ് അഴിച്ചുപണിഞ്ഞ് ഓരോരുത്തരേയായി ചോദ്യം ചെയ്ത് മാത്രമേ ഇത് പുറത്തുകൊണ്ടുവരാനാകൂ എന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. താനും എം ശിവശങ്കറും പലതവണ വിദേശത്ത് പോകുകയും ബിസിനസ് സാധ്യതകള്‍ തേടുകയും ഇടപാട് സംസാരിക്കുകയുമെല്ലാം ചെയ്തത് വീണയ്ക്കായാണെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. ഇത്തരം ഹവാല ഇടപാടുകളെക്കുറിച്ച് തനിക്കറിയില്ല. താന്‍ കോഴിക്കോടും മറ്റുമുള്ള ലോക്കല്‍ ഡീലറുമാരുമായി സംസാരിച്ചിട്ടില്ലെന്നും വിദേശത്തുള്ളവരുമായാണ് ഇടപെട്ടിരുന്നതെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026