BREAKING NEWS

മൂന്നര വയസുകാരിയെ ​ലൈം​ഗികമായി പീഡിപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ, സ്ഥിരം കുറ്റവാളി, പോലീസ് ജീപ്പ് അടിച്ചുതകർത്ത കേസിലടക്കം പ്രതി

· · 1 min read
Share: Copied!

കോഴിക്കോട്: മൂന്നര വയസുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച് നാടുവിട്ട പ്രതി പിടിയിൽ. ബാലുശ്ശേരി അറപ്പീടിക സ്വദേശി കുളത്തീൽ മീത്തൽ അശ്വിൻ (തംബുരു-31) ആണ് അറസ്റ്റിലായത്. കുഞ്ഞിനെ പീഡിപ്പിച്ച ശേഷം നാടുവിട്ട ഇയാളെ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് പോലീസ് പിടികൂടിയത്.

എയർ​ഗൺ ഉപയോ​ഗിച്ച് നാലുതവണ വെടിയുതിർത്തു, ഉത്സവത്തിനിടെ ആക്രമണം അഴിച്ചുവിട്ട് ക്രിമിനൽ സംഘം, സംഘർഷത്തിനിടെ ചെമ്പ്രശേരി സ്വദേശിയുടെ കഴുത്തിന് വെടിയേറ്റു, 15-ഓളം പേർക്ക് പരുക്ക്, പിന്നിൽ മുൻപുണ്ടായ സംഘർഷത്തിന്റെ തുടർച്ച?

സ്ഥിരം കുറ്റവാളിയായ ഇയാൾ കോടഞ്ചേരി കുപ്പായക്കോട് കൈപ്പുറത്ത് ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ ബാലുശ്ശേരി ഇൻസ്‌പെക്ടർ ടിപി ദിനേശും സംഘവുമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. കുഞ്ഞിനെ പീഡിപ്പിച്ച ശേഷം നാട്ടിൽ നിന്ന് മുങ്ങിയ ഇയാൾ വയനാട്, കോടഞ്ചേരി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വയനാട് ദുരന്തബാധിതര്‍ ആരെ വിശ്വസിക്കണം? സ്ഥലം എംപി പ്രിയങ്ക ഗാന്ധിയടക്കം യുഡിഎഫ് എംപിമാര്‍ പണം അനുവദിച്ചില്ല; വയനാടിന് രണ്ട് എംപിമാരെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ വെറും തള്ളോ? കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും പണം നല്‍കാതെ വലിഞ്ഞു

പോലീസ് ജീപ്പ് അടിച്ചു തകർത്ത കേസിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. എസ്‌ഐമാരായ സത്യജിത്ത്, മുഹമ്മദ് പുതുശ്ശേരി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഗോകുൽ രാജ്, സിവിൽ പോലീസ് ഓഫീസർ സുജേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026