BREAKING NEWS

സൂര്യയുടെ വമ്പൻ തിരിച്ചു വരവ്, ആദ്യ ദിനം ഏഴുലക്ഷത്തില്പരം ടിക്കറ്റ് ബുക്കിങ്ങുമായി ‘കറുപ്പ്’ വൻ വിജയത്തിലേക്ക്

· · 1 min read
Share: Copied!

സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ പ്രതിസന്ധികൾക്കൊടുവിൽ കഴിഞ്ഞ ദിനം തിയേറ്റർ റിലീസായി. പ്രീ സെയിൽ ബുക്കിങ് ഇല്ലാതിരുന്നിട്ടും പ്രതിസന്ധികൾ തരണം ചെയ്തു തിയേറ്ററിലെത്തിയ ചിത്രത്തിനു ആദ്യ ദിനം ബുക്ക് മൈ ഷോയിൽ മാത്രം ആറു ലക്ഷത്തി എഴുപത്തി ഒന്നായിരത്തില്പരം ടിക്കറ്റുകൾ വിൽക്കാനായി. റിലീസ് ചെയ്ത എല്ലാ സംസ്ഥാനങ്ങളിലും ആദ്യ ദിനം ഗംഭീര പ്രേക്ഷക പ്രതികരണവും ഹൗസ് ഫുൾ ഷോകളും ലേറ്റ് നൈറ്റ് അഡിഷണൽ ഷോകളും നടന്നു. സൂര്യയുടെ ഗംഭീര പ്രകടനമാണ് ഈ ചിത്രം സമ്മാനിക്കുന്നത്. മലയാളി താരങ്ങളായ ഇന്ദ്രൻസ്, അനഘ, സ്വാസിക, ശിവദ എന്നിവരുടെ മികച്ച പ്രകടനങ്ങളും ചിത്രത്തിലുണ്ട്.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് ‘കറുപ്പിൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും വൻ വരവേൽപ്പാണ് പ്രേക്ഷകർ തിയേറ്ററിൽ നൽകുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സൂര്യ– തൃഷ കൂട്ടുകെട്ടിന്റെ മാജിക് ബിഗ് സ്‌ക്രീനിൽ കറുപ്പിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് ചിത്രം. പിആർഒ: പ്രതീഷ് ശേഖർ.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026