BREAKING NEWS

ആചാരങ്ങൾക്കു തടസമുണ്ടാകില്ല, വെടിക്കെട്ട് നിയന്ത്രണ ഇളവ് അൽപം ബുദ്ധിമുട്ട്, നിലവിലെ ഇളവ് ജില്ലാ ഭരണകൂടത്തിനു പൂർണ ഉത്തരവാദിത്തം നൽകിക്കൊണ്ട്, പണിയായത് ​ഗുജറാത്തിലെ വെടിക്കെട്ടപകടം- സുരേഷ് ​ഗോപി

· · 1 min read
Share: Copied!

തൃശൂർ: തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങളിലെ അവകാശങ്ങൾക്കൊന്നും യാതൊരു തടസമുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സമൂഹത്തിന്റെ സ്വത്താണ് ഇത്തരം ആഘോഷങ്ങൾ. കൂടുതൽ പേർക്കു ഇത്തവണ വെടിക്കെട്ട് കാണാൻ സൗകര്യം ഒരുക്കാമായിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യങ്ങൾ അനകൂലമായില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ മാസം ഗുജറാത്തിൽ പടക്ക നിർമാണശാലയിൽ വെടിക്കെട്ട് അപകടമുണ്ടായതോടെ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവന്നു. പൂരം കാണാൻ കൂടുതൽ പേരെ ഉൾപ്പെടുത്തുന്ന രീതിയിൽ സൗകര്യം ഒരുക്കുന്നതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിനു നിർദേശം നൽകാനിരിക്കെയാണ് ഗുജറാത്ത് അപകടം. ഈ ഒരു സാഹചര്യത്തിൽ നിയന്ത്രണങ്ങൾക്ക് ഇളവുകൾ ബുദ്ധിമുട്ടാണ്. സർക്കാരും നിയമങ്ങളും ഭേദഗതികളും ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയുള്ളതാണ്. അല്ലാതെ, വേറൊന്നും ഉദ്ദേശിച്ചല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം ജില്ലാ ഭരണകൂടത്തിനു പൂർണ ഉത്തരവാദിത്തം നൽകികൊണ്ടാണ് നിലവിലെ ഇളവുകൾ വന്നിട്ടുള്ളത്. ഭക്തജനങ്ങളും ആസ്വാദകരും സഹകരിച്ച് നല്ല അച്ചടക്കത്തോടെ ഈ പൂരം കൊണ്ടുപോകാൻ സാധിച്ചാൽ, വരും കൊല്ലം കൂടുതൽ ഇളവുകൾ നേടാൻ സാധിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

വേണേൽ മാറിക്കോ… അല്ലേൽ ഈ ചെക്കൻ എറിഞ്ഞ് തലപൊളിക്കും!! ഒറ്റയേറിൽ സ്റ്റംപ് രണ്ടായി ഒടിച്ച് വണ്ടർ കിഡ് വൈഭവ്, അന്തംവിട്ട് സഹതാരങ്ങളും സപ്പോർട്ട് സ്റ്റാഫും- വീഡിയോ

BREAKING NEWS
’പാർട്ടി മാറിയേ തീരൂ’; അടിമുടി തിരുത്താൻ നേതാക്കൾക്കായി സർവേ നടത്താനുള്ള നീക്കവുമായി സിപിഎം; കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കായി 83 ചോദ്യങ്ങളുള്ള ചോദ്യാവലി
02 Nov 2026
BREAKING NEWS
’സിപിഎമ്മിനെ അച്ചടക്കമുള്ള പാർട്ടിയാക്കിയത് പിണറായി വിജയന്റെ ഉറച്ച നിലപാടുകൾ; നായനാരുടെ ജനകീയ ശൈലി അനുകരിക്കാവുന്നത്: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
02 Nov 2026
BREAKING NEWS
അപകടസ്ഥലത്ത് ജഡ്ജി ചെലവഴിച്ചത് മൂന്ന് മണിക്കൂർ; മകനെ രക്ഷിക്കാൻ തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പ്രത്യേക കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
02 Nov 2026
BREAKING NEWS
'ആന്റി, വേഗം വരൂ! അച്ഛൻ അമ്മയെ കൊന്നു', നാട്ടുകാർ കേട്ടത് മകന്റെ അലറിക്കരച്ചിൽ!! ദമ്പതികൾ ഓസ്ട്രേലിയയിൽനിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്... ഭാര്യയെ സംശയം, മകനെ പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം 49 കാരിയെ ഭർത്താവ് കുത്തിക്കൊന്നു, തെളിവുനശിപ്പിക്കാൻ കത്തിയിലെ രക്തം കഴുകി...
02 Nov 2026