BREAKING NEWS

എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ് നിലനിൽക്കില്ല!! എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച, പിടികൂടിയപ്പോൾ വൈദ്യ പരിശോധന നടത്തിയില്ല, 7 പേർക്കെതിരെ മതിയായ തെളിവുകളില്ല- അന്വേഷണ റിപ്പോർട്ട്

· · 1 min read
Share: Copied!

ആലപ്പുഴ: എംഎൽഎ യു പ്രതിഭയുടെ മകൻ കനിവ് ഉൾപ്പെടെയുള്ളവർ പ്രതികളായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്നും പിടികൂടിയ സമയത്ത് വൈദ്യ പരിശോധന നടത്തിയില്ലെന്നും അന്വേഷണ റിപ്പോർട്ട്. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ എംഎൽഎ നൽകിയ പരാതിയിലാണ് അസി. എക്സൈസ് കമ്മിഷണർ എസ് അശോക് കുമാർ സംസ്ഥാന എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്.

‘നായ്ക്കുരണ പൊടി വീണ് ചൊറിച്ചിൽ സഹിക്കാനാവാതെ ഞാൻ കരഞ്ഞപ്പോൾ അവർ പുറത്തിരുന്നു ചിരിക്കുവാരുന്നു, സംഭവം ചോദിച്ച ടീച്ചറിനോട് പീഡിയഡ്സ് കാരണമുള്ള ബുദ്ധിമുട്ടാണെന്നു നുണ പറഞ്ഞു’, സഹപാഠികളുടെ ക്രൂരത!! വിദ്യാർഥിനിയുടെ മൊഴിയെടുത്തു

ഈ റിപ്പോർട്ടിൽ പ്രതിഭയുടെ മകനടക്കം 7 പേർക്കെതിരായ കേസ് നില നിൽക്കാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. പ്രതികളിൽ കഞ്ചാവ് കണ്ടെടുത്ത രണ്ടു പേർക്കെതിരെ മാത്രമേ കേസ് നില നിൽക്കൂ. കനിവ് കഞ്ചാവ് വലിച്ചതിന് സാക്ഷികളില്ല. ഉദ്യോഗസ്ഥരും കനിവ് വലിക്കുന്നത് കണ്ടിട്ടില്ല. ശ്വാസത്തിൽ നിന്ന് കഞ്ചാവിന്റെ ഗന്ധം വന്നുവെന്ന് മാത്രമാണു പറയുന്നത്. ഇത് മറ്റ് 7 പേർക്കെതിരെ കേസെടുക്കാൻ മതിയാവില്ലെന്നും റിപ്പോർട്ടിലുണ്ട്.

ആക്രമിക്കപ്പെട്ട് ബൈക്കിൽ പോകവെ ഷഹബാസ് ഛർദ്ദിച്ചു, നേരിട്ട് വീട്ടിലേക്കല്ല പോയത് കൂട്ടുകാരന്റെ വീട്ടിൽ പോയി വിശ്രമിച്ചു, ആക്രമണത്തിന്റെ ​ഗൗരവം മനസിലാക്കാത്തതിനാൽ ചികിത്സ കിട്ടാൻ വൈകി- എസ്പി കെഇ ബൈജു

കൂടാതെ ഇവരെ പിടികൂടിയയിടത്തു നിന്നും കഞ്ചാവ് വലിച്ചതിന്റ അവശിഷ്ടമൊന്നും കണ്ടെത്തിയിട്ടില്ല. രക്തം, മുടി, നഖം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് കഞ്ചാവ് വലിച്ചോയെന്ന് പരിശോധിക്കേണ്ടിയിരുന്നു. ഒരു പരിശോധനയും നടത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്.

അതേസമയം ഉദ്യോഗസ്ഥർക്കെതിരെ നടപടി ശുപാർശ റിപ്പോർട്ടിൽ ഇല്ല. റിപ്പോർട്ട്‌ പരിഗണിച്ച് തുടർ നടപടി എടുക്കേണ്ടത് എക്സൈസ് കമ്മിഷണറാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരുടെയും സംഘത്തിലുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തിരുന്നു. ഡിസംബർ 28 നായിരുന്നു യു പ്രതിഭയുടെ മകൻ കനിവ് അടക്കം 9 പേരെ തകഴിയിൽ നിന്ന് കഞ്ചാവ് കേസിൽ കുട്ടനാട് എക്സൈസ് സംഘം പിടികൂടുന്നത്. തുടർന്ന് ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും മകനെ ഉപദ്രവിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളുമായി യു പ്രതിഭ എംഎൽഎ പരാതി നൽകുകയായിരുന്നു. തന്റെ മകനോട് ഉദ്യോ​ഗസ്ഥർ മോശമായി പെരുമാറിയെന്നും അവരെ പേടിച്ചാണ് മകൻ കുറ്റം ഏറ്റതെന്നുമായിരുന്നു എംഎൽഎയുടെ പരാതിയിൽ പറയുന്നത്.

BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026