BREAKING NEWS

അധ്യാപകന്‍ മുഖത്തടിച്ചു, 16 കാരന്റെ കണ്ണില്‍ രക്തം കട്ട പിടിച്ചു, പുറത്ത് പറഞ്ഞാല്‍ ടി സി നല്‍കുമെന്ന് ഭീഷണി, പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു

· · 1 min read
Share: Copied!

മൈസൂരു: വിദ്യാർഥിയുടെ മുഖത്ത് അധ്യാപകൻ ഇടിച്ചതിനെ തുടർന്ന് കണ്ണിൽ രക്തം കട്ടപിടിച്ചെന്ന് പരാതി. കർണാടകയിലെ മൈസൂരുവിൽ 16 വയസ്സുകാരനാണ് മർദനത്തിനിരയായത്. സംഭവത്തെ തുടർന്ന് വിദ്യാർഥിയുടെ പിതാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും അധ്യാപകനെതിരെ ശക്തമായ നിയമനടപടി ആവശ്യപ്പെടുകയും ചെയ്തു.

മൈസൂരു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‌ റെഹാൻ ഷെരീഫ് എന്ന വിദ്യാർഥിയാണ് ആക്രമണത്തിന് ഇരയായത്. വിദ്യാർഥി അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുഖത്ത് ഇടിച്ച വിവരം ആരോടെങ്കിലും പറഞ്ഞാൻ ടിസി നൽകി സ്കൂളിൽ നിന്ന് പുറത്താക്കുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍ ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചത് അടുത്തിടെയാണ്.

ആന്ധ്രാപ്രദേശിലെ അമരാവതിയിലുള്ള വൺ ടൗൺ ഏരിയയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിയായ പ്രണയ് തേജയാണ് മരിച്ചത്. മുഖത്ത് അടിക്കുന്നതിന്റെയും തൊട്ടുപിന്നാലെ കുട്ടി അധ്യാപികയുടെ ദേഹത്തേക്ക് കുഴഞ്ഞ് വീഴുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

 

BREAKING NEWS
എസ്ഐആറിലൂടെ അഞ്ച് സംസ്ഥാനങ്ങളിൽ മാത്രം 2.29 കോടി വോട്ടർമാർ കുറഞ്ഞു; 90 ശതമാനവും ഉത്തർപ്രദേശിൽ, 2.04 കോടി വോട്ടർമാരുടെ കുറവ്; ഉത്തരാഖണ്ഡിൽ എട്ട് ലക്ഷം പേരുടെ കുറവ്
03 Nov 2026
BREAKING NEWS
ഒമാൻ തീരത്ത് ഇന്ത്യൻ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം, കപ്പലിൽ പതിച്ചത് അജ്ഞാത വസ്തു, ഗുജറാത്ത് സ്വദേശിയായ നാവികൻ കൊല്ലപ്പെട്ടു, 13 പേരെ രക്ഷപ്പെടുത്തി!! ഗൾഫ് സമുദ്രപരിധിയിൽ ചരക്കുകപ്പലുകൾക്കും എണ്ണക്കപ്പലുകൾക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 22 ഇന്ത്യക്കാർ, അതിൽ 14 പേർ നാവികർ
03 Nov 2026
BREAKING NEWS
ദേവി പ്രീതിക്കായി ഏക മകനെ ബലി നല്‍കി പിതാവ്, സംഭവം ഭാര്യ വീട്ടിലില്ലാത്ത സമയം
03 Nov 2026
BREAKING NEWS
അമിത വേ​ഗത്തിൽ പാഞ്ഞത്തിയ ഫോർച്യൂണർ ഫുട്പാത്തിൽ വിശ്രമിക്കുകയായിരുന്ന കുടുംബത്തിന്റെ ദേഹത്തേക്ക് പാഞ്ഞുകയറി; അമ്മയ്ക്കും മകനും ദാരുണാന്ത്യം, രണ്ട് പേർക്ക് ഗുരുതര പരിക്ക്, വാഹനത്തിൽ പൊട്ടിക്കാത്ത നിലയിൽ ആറ് ബിയർ കാനുകൾ, യുവാവ് അറസ്റ്റിൽ, പ്രതി മദ്യപിച്ചിരുന്നോയെന്നറിയാൻ വൈദ്യ പരിശോധന
03 Nov 2026