BREAKING NEWS

വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരനെ തെരുവുനായ ആക്രമിച്ചു, കുട്ടിയെ കടിച്ചെടുത്തു കൊണ്ടുപോകാനും ശ്രമം, നായയുടെ വായിൽ നിന്ന് കുട്ടിയെ രക്ഷിച്ചത് വടികൊണ്ട് അടിച്ചും കല്ലെറിഞ്ഞും!! വടകരയിൽ കുട്ടിയുൾപ്പെടെ നാല് പേർക്ക് തെരുവുനായ ആക്രമണത്തിൽ പരുക്ക്

· · 1 min read
Share: Copied!

കോഴിക്കോട്: വടകര തിരുവള്ളൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്നുവയസുകാരനടക്കം നാല് പേർക്ക് കടുയേറ്റു. വീട്ടിനുള്ളിൽ കളിക്കുകയായിരുന്ന ബിഹാർ സ്വദേശിയുടെ മകനെയാണ് തെരുവുനായ ആക്രമിച്ച് വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിച്ചത്. നാട്ടുകാർ ഇടപെട്ട് നായയെ തുരത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

രാവിലെ നടക്കാനിറങ്ങിയ റിട്ട. റവന്യൂ ഇൻസ്പെ‌ടർ മൊയ്തുവിനാണ് ആദ്യം നായയുടെ കടിയേറ്റത്. പിന്നാലെ മൂന്ന് പേരെ കൂടി ആക്രമിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കടിച്ച ശേഷം വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ വടികൊണ്ട് അടിച്ചും കല്ലെറിഞ്ഞുമാണ് നായയെ തുരത്തിയത്. തുടർന്ന് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.

അതേസമയം നായയുടെ ആക്രമണത്തിൽ പരുക്കേറ്റ നാല് പേരെയും ഉടൻ സമീപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

‘വീട് എന്റെ പേരിലല്ല, ഭാര്യയുടെ അമ്മയുടെ പേരിൽ’!! മദ്യം കൊണ്ടുവന്നത് എയർപോർട്ട് വഴിയാണോ, സീ പോർട്ട് വഴിയാണോ?, ആൽക്കഹോൾ അടങ്ങിയ പാനീയം എവിടെ നിർമിച്ചു? അന്വേഷിക്കണം- പ്രോസിക്യൂഷൻ!! 43.85 ലിറ്റർ മദ്യം കൊണ്ടുവന്നാൽ ശിക്ഷ 5000 രൂപയും തടവും മാത്രം, എന്തിനാണ് അദ്ദേഹത്തെ മാധ്യമങ്ങൾക്ക് മുന്നിൽ വലിച്ചിഴക്കുന്നത്? പ്രതിഭാ​ഗം- ആന്റോ അ​ഗസ്റ്റിൻ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ

BREAKING NEWS
ഇൻസ്പെക്ടർക്കെതിരായ പീഡന പരാതിയുമായി 16 കാരി ചെെൽഡ് ലൈനെ സമീപിച്ചു, ഉദ്യോ​ഗസ്ഥർ പരാതി കൈമാറിയത് ആരോപണ വിധേയനായ അതേ ഓഫിസർക്ക്, ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽവച്ച് പല തവണ വീണ്ടും പീഡനത്തിനിരയാക്കി, പോലീസ് ഇൻസ്പെക്ടർക്കും ഒത്താശ ചെയ്തുകൊടുത്ത സ്ത്രീക്കുമെതിരെ കേസ്
01 Nov 2026
BREAKING NEWS
ഭർത്താവിനും കുടുംബത്തിനും ആ​ഗ്രഹം ആൺകുട്ടി വേണമെന്ന്, ലിം​ഗ നിർണയ പരിശോധനയിൽ പെൺകുട്ടിയെന്ന് കണ്ടെത്തൽ!! യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു, അമിത രക്തസ്രാവത്തെ തുടർന്ന് 24കാരിക്ക് ദാരുണാന്ത്യം, ഭർത്താവടക്കം നാലുപേർ അറസ്റ്റിൽ, ഗർഭച്ഛിദ്രം നടത്തിയത് ​ഗൈനക്കോളജിന്റെ സഹായമില്ലാതെ
01 Nov 2026
BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026