BREAKING NEWS

കണ്ണില്ലാ ക്രൂരത… അഞ്ചുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച് രണ്ടാനമ്മ, കുട്ടിയുടെ ശരീരമാസകലം പൊള്ളലേറ്റ പാടുകള്‍

· · 1 min read
Share: Copied!

പാലക്കാട്: അഞ്ചു വയസ്സുള്ള കുട്ടിയെ പൊള്ളലേൽപ്പിച്ച രണ്ടാനമ്മ അറസ്റ്റിൽ. വാളയാർ പോലീസാണ് ഇവരെ അറസ്റ്റു ചെയ്തത്. കഞ്ചിക്കോട് താമസമാക്കിയ നേപ്പാൾ സ്വദേശി നൂർ നാസറാണ് (35) അറസ്റ്റിലായത്. നൂർ നാസറിന്റെ ഭർത്താവ് മുഹമ്മദ് ഇംതിയാസ് ബിഹാറുകാരനാണ്. കുടുംബം അഞ്ചു മാസം മുൻപാണ് കഞ്ചിക്കോട് താമസമാക്കിയത്.

ജനുവരി രണ്ടിനായിരുന്നു കുട്ടിയെ പൊള്ളലേൽപ്പിച്ചത്. അങ്കണവാടിയിൽ പഠിക്കാനെത്തിയ കുട്ടി മൂത്രമൊഴിക്കാൻ പോയപ്പോൾ കുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ട് അധ്യാപിക വിവരം തിരക്കുകയായിരുന്നു. അമ്മ ചട്ടുകം ഗ്യാസ് അടുപ്പിൽവെച്ച് ചൂടാക്കി ശരീരത്തിൽ വെക്കുകയായിരുന്നെന്ന് കുട്ടി പറഞ്ഞു.  അധ്യാപികയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ വിവരം അറിയിച്ചത്.

തുടർന്ന് കുട്ടിയെ ആശുപത്രിയിലാക്കി. പോലീസ് സംഭവം അന്വേഷിച്ച് കേസടുക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെ നൂർ നാസറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

BREAKING NEWS
നേഹയെപ്പോലൊരു മകളെയല്ല, ഭദ്രകീർത്തിയെപ്പോലൊരു മകളെയാണ് വളർത്തേണ്ടത്’; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി സെൻകുമാർ
30 Oct 2026
BREAKING NEWS
‘ഇവർക്കൊന്നും ബോധമില്ലേ? ബുദ്ധിയുള്ള മനുഷ്യരല്ലേ? ഫോണിലൂടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കും? ഫോൺ ചുമരിലേക്ക് എറിഞ്ഞാൽ എല്ലാ ഭീഷണിയും തീരും; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബാങ്കുകൾ നഷ്ടപരിഹാരം നൽകണം’: സുപ്രീംകോടതി
30 Oct 2026
BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026
BREAKING NEWS
ട്രംപിന്റെ വീരവാദം കാര്യമായി ഫലിച്ചില്ല, പന്ത് അറബ് പാർട്ടികളുടെ കോർട്ടിൽ!! ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലിക്കുഡ് (53), പക്ഷെ 61 തികയ്ക്കണമെങ്കിൽ മറ്റുള്ളവർ കനിയണം, അറബ് പാർട്ടി പിന്തുണയോടെ ഐസൻകോട്ടിന്റെ പ്രതിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ കഴിയുമോ? ആര് ആർക്കൊപ്പം ചേരും... ആകാംക്ഷ...
30 Oct 2026