BREAKING NEWS

ജോലി സംബന്ധമായ കാര്യത്തിന് ശാസിച്ചു, ഡോക്ടറുടെ മുറിയിലും കസേരയിലും നായ്ക്കുരണപ്പൊടി വിതറി ആശുപത്രി ജീവനക്കാര്‍, പ്രതികളെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

· · 1 min read
Share: Copied!

കാഞ്ഞങ്ങാട്: ജോലിയുമായി സംബന്ധമായ കാര്യത്തിന്  ശാസിച്ച ഡോക്ടറുടെ പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. മാവുങ്കാൽ ഇസിഎച്ച്എസ് പോളിക്ലിനിക് ആശുപത്രിയിലെ ഡോ.ടി.കെ.ഷർമിനയുടെ പരാതിയിലാണു ജീവനക്കാരനായ ജയകൃഷ്ണൻ, ആശുപത്രി ലാബ് ടെക്നിഷ്യ അഞ്ജലി എന്നിവർക്കെതിരെ കേസെടുത്തത്. ബുധനാഴ്ച രാവിലെയാണു സംഭവം.

ഡോക്ടറുടെ മുറിയിലും മേശയിലും കസേരയിലും നായ്ക്കുരണപ്പൊടി വിതറിയ നിലയിലായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡോക്ടർ ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.

ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് കേസ്. ഇരുവരെയും ജോലിസംബന്ധമായി ഡോക്ടർ മുൻപു ശകാരിച്ചിരുന്നു. ഇതാണു പ്രതികാരത്തിനു കാരണമായതെന്നു പൊലീസ് പറയുന്നു.

BREAKING NEWS
രമേശ് ചെന്നിത്തലയെ പ്രശംസിച്ച് അമിത് ഷാ; കേരളത്തിന്റെ 'ഓപ്പറേഷൻ തൂഫാൻ'; പദ്ധതിക്ക് കേന്ദ്രസഹായം വാഗ്ദാനം; തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലേക്കും
05 Nov 2026
BREAKING NEWS
പരാജയം മുൻപേ മണത്തറിഞ്ഞ് ഒരുമുഴം മുന്നേയെറിയാൻ നോക്കി ട്രംപ്!! തിര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇന്ത്യൻ എസ്‌ഐആറിനെ കൂട്ടുപിടിച്ച് കാലിഫോർണിയയിൽ വോട്ടർപട്ടികയിലുള്ള 20,000 പേരുടെ വോട്ടുകൾ തടയാൻ ശ്രമം... പലരും യുഎസ് പൗരന്മാരല്ല, വോട്ട് മാറ്റിവെക്കണം- നിർദേശം... പൊളിച്ച് കയ...
05 Nov 2026
BREAKING NEWS
എന്നാൽ പിന്നെ നീയൊന്നു രക്ഷപ്പെടുന്ന കാണട്ടേ!! പട്ടാപ്പകൽ മാല പൊട്ടിച്ച് ഓടാൻ ശ്രമിച്ച യുവാവിന്റെ സ്കൂട്ടർ തള്ളി തോട്ടിലിട്ട് 61 കാരി, ഓടി രക്ഷപ്പെടാൻ ശ്രമിച്ചവനെ അലറിവിളിച്ച് നാട്ടുകാരെ കൊണ്ട് വളഞ്ഞു പിടികൂ‌ടി പോലീസിലേൽപ്പിച്ച് പ്രസന്നകുമാരിച്ചേച്ചി
05 Nov 2026
BREAKING NEWS
തോൽവികൾ ഏറ്റുവാങ്ങി ട്രംപ്!! യുദ്ധഭൂമിയിലും ഹോർമുസിലും ഇറാനിയൻ ജനതയോട് അമ്പേ പരാജയപ്പെട്ടു, വാഷിങ്ടണിൽ രാഷ്ട്രീയ പരാജയവും... ഇറാനെ നേരിടാൻ ശ്രമിക്കുന്നവർക്ക് വില നൽകേണ്ടിവരും... യുദ്ധഭൂമിയിൽ മാത്രമല്ല, സ്വന്തം വീട്ടുപടിക്കൽ വരെ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും- മൊഹ്‌സെൻ റെസായി... "നമ്മൾ ...
05 Nov 2026