BREAKING NEWS

ഇസ്‌ലാമിനെയും പ്രവാചകൻ മുഹമ്മദ് നബിയെയും അപമാനിച്ച് സമൂഹമാധ്യമത്തിൽ മതനിന്ദ പോസ്റ്റിട്ടു!! മാപ്പ് പറഞ്ഞ് പോസ്റ്റിട്ടിട്ടും അറസ്റ്റിലായി!! ശ്രീലങ്കൻ യുവാവിന്റെ വധശിക്ഷ സൗദി റദ്ദാക്കി

· · 1 min read
Share: Copied!

റിയാദ്/ കൊളംബോ: സാമൂഹിക മാധ്യമത്തിലൂടെ ഇസ്ലാമിനെതിരെ മതനിന്ദ പരാമർശം നടത്തിയെന്ന പരാതിയിൽ ശ്രീലങ്കൻ യുവാവിന്​ വിധിച്ച വധശിക്ഷ സൗദി അറേബ്യയിലെ സുപ്രിംകോടതി റദ്ദാക്കി. അനോജൻ ശിവരാസ (27) എന്ന യുവാവിൻറെ വധശിക്ഷയാണ് റദ്ദാക്കിയതെന്ന്​ ശ്രീലങ്കൻ ഉപവിദേശകാര്യ മന്ത്രി അരുൺ ഹേമചന്ദ്ര അറിയിച്ചു. ഫേസ്ബുക്കിലെ കമൻറുമായി ബന്ധപ്പെട്ട കേസിലാണ്​ നേരത്തേ വധശിക്ഷ വിധിച്ചിരുന്നത്​. ഇസ്‌ലാമിനെയും പ്രവാചകൻ മുഹമ്മദ് നബിയെയും അപമാനിച്ചെന്ന കേസിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് സൗദി അപ്പീൽ കോടതി യുവാവിന് വധശിക്ഷ വിധിച്ചത്. കേസ് ശ്രീലങ്കയിൽ വലിയ ആശങ്കയുണ്ടാക്കുകയും യുവാവിന് മാപ്പ് ലഭിക്കുന്നതിനായി നയതന്ത്രതലത്തിൽ ഇടപെടലുകൾ ശക്തമാകുകയും ചെയ്തിരുന്നു.

അതേസമയം ജൂൺ അവസാനത്തോടെ സമൂഹമാധ്യമങ്ങളിലെ ദൃശ്യങ്ങളുമായി ബന്ധപ്പെട്ടാണ്​ വിവാദങ്ങളുടെ തുടക്കം. ഇതിനു പിന്നാലെ ഓൺലൈനിൽ മതപരമായ തർക്കങ്ങൾ ഉയർന്നു. ശിവരാസ തമിഴിൽ പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിക്കുന്ന കമൻറ്​ പോസ്റ്റ് ചെയ്തെന്നാണ് റിപ്പോർട്ട്. പിന്നീട് യുവാവ് കമൻറ്​ നീക്കുകയും മാപ്പുപറയുന്ന വീഡിയോ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ കമൻറെിൻറെ സ്ക്രീൻഷോട്ട് തൊഴിലുടമയുടെയും സൗദി അധികൃതരുടെയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജൂലൈയിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടർന്ന് അൽ അഹ്‌സ ക്രിമിനൽ കോടതി നേരത്തേ അഞ്ച് വർഷം തടവും 30 ലക്ഷം സൗദി റിയാൽ പിഴയും വിധിച്ചിരുന്നു. പിന്നീട് അപ്പീൽ കോടതിയാണ് വധശിക്ഷ വിധിച്ചത്. സുപ്രീംകോടതിയുടെ പുതിയ ഉത്തരവിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്ന് കേസിൽ സൗദി അധികൃതരുമായി നിയമതലത്തിൽ ചർച്ച നടത്തുന്ന ശ്രീലങ്കൻ നിയമനിർമാതാവ് ഫൈസർ മുസ്തഫ ‘ബിബിസി’യോട്​ പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും യുവാവിൻറെ വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

BREAKING NEWS
ഡൽഹിയിൽ രാഹുൽ ഗാന്ധി കാണിക്കുന്നത് മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളം, മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള താണ്ഡവമാണത്... ബംഗ്ലാദേശികളും പാക്കിസ്ഥാനികളും അടക്കമുള്ളവർ ഇവിടെ വന്ന് കള്ളവോട്ട് ചെയ്തിട്ട് പോകുന്ന സാഹചര്യമാണുള്ളത്, അതു തടയാനാണ് എസ്ഐആർ- ആർ ശ്രീലേഖ
15 Oct 2026
BREAKING NEWS
ജർമനിയിൽ പാർപ്പിട സമുച്ചയത്തിനു തീപിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം, 5 പേർ ചികിത്സയിൽ, കൊല്ലപ്പെട്ടത് ഇടുക്കി, പെരിനാട്, കാലടി സ്വദേശികൾ!! കെട്ടിടത്തിന് തീപിടിച്ചതിനു പിന്നിൽ സാങ്കേതിക തകരാറല്ലെന്ന് പ്രാഥമിക നി​ഗമനം, റൊമാനിയൻ പൗരൻ അറസ്റ്റിൽ
15 Oct 2026
BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026