BREAKING NEWS

കേരളത്തിൽ നടക്കുന്നത് മോദി- ഇ.ഡി- വി.ഡി കോക്കസ്!! അത്രത്തോളം വിശാലമനസ്കരായ സ്പോൺസർമാർ ഉണ്ടെങ്കിൽ സാധാരണക്കാർക്ക് ഇൻവെർട്ടർ സ്പോൺസർ ചെയ്യിപ്പിക്കാൻ കഴിയുമോ? ഒജെ ജനീഷ് നീറോ ചക്രവർത്തി, ജനപ്രതിനിധികൾ ആദ്യം പ്രാധാന്യം നൽകേണ്ടത് ജനങ്ങളുടെ ആവശ്യത്തിന് – ചിന്താ ജെറോം

· · 1 min read
Share: Copied!

കൊല്ലം: മന്ത്രിമാരുടെ വിദേശ യാത്രകളെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം. സാധാരണ ആളുകളെ നോക്കി കൊഞ്ഞനം കുത്തുന്ന സമീപനമാണ് യുഡിഎഫ് മന്ത്രിമാർ സ്വീകരിക്കുന്നതെന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാർ ഇങ്ങനെയാണോ ആകേണ്ടതെന്നും ചിന്ത ചോദിച്ചു. കൊല്ലത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ.

‘‘മന്ത്രിമാരുടെ യാത്രകളെ സ്പോൺസേഡ് യാത്രയെന്ന് ഒരു കൂസലുമില്ലാതെ മുഖ്യമന്ത്രി പറയുന്നു. ദുരൂഹത നിറഞ്ഞ സർക്കാരായി കേരളത്തിലെ യുഡിഎഫ് സർക്കാർ മാറുന്നു. അതുപോലെ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർ സ്വീകരിക്കേണ്ട സമീപനമാണോ ഇവർ സ്വീകരിക്കുന്നത്? സ്പോൺസർമാരാൽ നയിക്കപ്പെടുന്ന, സ്പോൺസർഷിപ്പുകളിൽ മുന്നോട്ടു പോകുന്ന സർക്കാർ. ശതകോടീശ്വരന്മാർക്കും കോർപറേറ്റുകൾക്കും വേണ്ടിയുള്ള സർക്കാർ. സ്പോൺസർമാർ ആരെന്ന് സർക്കാർ വെളിപ്പെടുത്തണം. അത്രത്തോളം വിശാലമനസ്സുള്ള സ്പോൺസർമാർ ഉണ്ടെങ്കിൽ സാധാരണക്കാർക്ക് പവർകട്ടിൽ ഇൻവെർട്ടർ സ്പോൺസർ ചെയ്യിപ്പിക്കാൻ കഴിയുമോ? ജനങ്ങളെ അധിക്ഷേപിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാരിന്റേത്’’– ചിന്ത പറഞ്ഞു.

അതുപോലെ മന്ത്രിമാരുടെ യാത്രാ വിവാദത്തിലും ചിന്ത വിമർശനമുന്നയിച്ചു. തന്ത വൈബ് പിടിക്കാൻ ആഗ്രഹിക്കുന്നില്ല റീലാക്സേഷനായി ട്രിപ് പോയിട്ട് വരൂ എന്ന മന്ത്രി ഒ.ജെ. ജനീഷിന്റെ പ്രതികരണത്തെ ‘നീറോ ചക്രവർത്തിയാണ് മന്ത്രിയെന്നായിരുന്നു വിശേഷിപ്പിച്ചത്. ജനപ്രതിനിധികൾ ആദ്യം പ്രാധാന്യം നൽകേണ്ടത് ജനങ്ങളുടെ ആവശ്യത്തിനാണ്. യാത്രാ വിവാദത്തിൽ അദ്ദേഹം അങ്ങനെ പ്രതികരിക്കാൻ പാടില്ലായിരുന്നു. നാടൊരു അപകടത്തെ അഭിമുഖീകരിച്ച ദിനത്തിലാണ് ട്രിപ് പോയി വരൂ എന്ന മന്ത്രിയുടെ പ്രതികരണമെന്നും ചിന്താ ജെറോം.

ബിജെപി അനുകൂല നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. പിണറായി വിജയൻ എന്ന പൊതുപ്രവർത്തകനെ വേട്ടയാടാൻ തുടങ്ങിയിട്ട് നാളേറെയായി. ‘മോദി, ഇ.ഡി, വി.ഡി കോക്കസ് ആണ് കേരളത്തിൽ നടക്കുന്നത്. രണ്ട് ഓപ്ഷനാണ് മോദിയും വി.ഡിയും മുന്നോട്ടു വയ്ക്കുന്നത്. ഞങ്ങൾക്കൊപ്പം വരൂ, അല്ലെങ്കിൽ ഞങ്ങൾക്കെതിരെയുള്ള ശബ്ദങ്ങളെ നിശബ്ദമാക്കും. രാജ്യത്തെ ഏറ്റവും ശക്തനായ കമ്യൂണിസ്റ്റ്‌ നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തെ വേട്ടയാടാൻ തുടങ്ങിയിട്ട് എത്ര നാളായി? അദ്ദേഹത്തെ നശിപ്പിക്കാൻ ബിജെപിക്കൊപ്പം യുഡിഎഫ് സർക്കാർ നിൽക്കുകയാണ്’’– ചിന്ത കൂട്ടിച്ചേർത്തു.

‘കടക്ക് പുറത്ത്’; മാധ്യമങ്ങളുമായുള്ള പോര് മുറുകി; വിലക്ക്, സ്വന്തം ചാനലുമായി ട്രംപ്, വൈറ്റ് ഹൗസിൽ ‘ട്രംപ് ടിവി’ പ്രക്ഷേപണം ആരംഭിച്ചു

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026