BREAKING NEWS

സൂര്യാ ഫെസ്റ്റിവലിന്റെ അമരക്കാരനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായിരുന്ന സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

· · 1 min read
Share: Copied!

തിരുവനന്തപുരം: സാംസ്കാരിക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനും സൂര്യാ ഫെസ്റ്റിവലിന്റെ അമരക്കാരനുമായ സൂര്യ കൃഷ്ണമൂർത്തി (75) അന്തരിച്ചു. ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗബാധിതനായ അദ്ദേഹം രണ്ടാഴ്ചയായി അത്യാസന്ന നിലയിലായിരുന്നു.

ഐഎസ്ആർഒയിൽ എൻജിനീയർ ആയിരുന്ന അദ്ദേഹം ജോലി രാജി വച്ച ശേഷമാണ് മുഴുവൻ സമയം കലാപ്രവർത്തനത്തിനായി മാറ്റിവച്ചത്. കലാ രം​ഗത്തുള്ള അദ്ദേഹത്തിന്റെ സംഭാവനകൾക്ക് കേരള സർക്കാരിന്റെ സിവിലിയൻ ബഹുമതിയായ കേരളപ്രഭ, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരവും സമഗ്രസംഭാവനയ്ക്ക് പോണ്ടിച്ചേരി സർക്കാരിന്റെ പുരസ്കാരവും അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

കേരളത്തിന്റെ ചീഫ് എൻജിനീയറായിരുന്ന ടി. നടരാജപിള്ളയുടെയും ഗാന്ധി പീസ് ഫൗണ്ടേഷൻ പ്രവർത്തക സി. സരസ്വതി അമ്മയുടെയും മകനായി 1951 ഏപ്രിൽ 11–ന് കോട്ടയത്താണ് നടരാജ കൃഷ്ണമൂർത്തി എന്ന സൂര്യ കൃഷ്ണമൂർത്തിയുടെ ജനനം. തിരുവനന്തപുരം മോഡൽ സ്കൂൾ, ആർട്സ് കോളേജ്, കൊല്ലം ടികെഎം എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1971 ൽ മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടിയശേഷം 72–ൽ ഐഎസ്ആർഒയിൽ ചേർന്നു. 1999–ൽ സ്വയം വിരമിച്ച് പൂർണസമയ കലാപ്രവർത്തകനായി. നാടകങ്ങൾ എഴുതി സംവിധാനം ചെയ്തു. മലയാളത്തിൽ ആദ്യമായി ലൈറ്റ് ആൻഡ് സൗണ്ട് ഷോയും തിയറ്റർ ഓഫ് ഫ്രീഡം എന്ന രംഗകലയും അവതരിപ്പിച്ചു. അദ്ദേഹം സംഘടിപ്പിച്ച സൂര്യ ഫെസ്റ്റിവൽ കലയുടെയും കലാകാരന്മാരുടെയും ഉത്സവമായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള, പ്രശസ്തർ അടക്കമുള്ള കലാകാരന്മാർ സൂര്യയുടെ വേദിയിലെത്തി തങ്ങളുടെ പ്രതിഭ തെളിയിച്ചു.

മൂന്നു പ്രാവശ്യം സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടറായിരുന്നു. കേരള സംഗീത നാടക അക്കാദമി ചെയർമാൻ, കേരള ചചച്ചിത്ര അക്കാദമി വൈസ് ചെയർമാൻ, കാലിക്കറ്റ് സർവകലാശാലാ ഫൈൻ ആർട്സ് വിഭാഗം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചു. മേൽവിലാസം, പുലരി, തുടക്കം, തുടർച്ച, നീലവെളിച്ചം, അവതാരം, സ്ത്രീ പർവം തുടങ്ങിയവയാണ് പ്രധാന നാടകങ്ങൾ. 2003 ൽ ലിംക ബുക്ക് ഓഫ് റിക്കാർഡ്സിന്റെ മാൻ ഓഫ് ദി ഇയർ ആയി.

ഏറ്റവും മികച്ച സ്റ്റേജ് ക്രാഫ്റ്റ് ആൻഡ് ഡയറക്‌ഷനുള്ള രാഷ്ട്രപതിയുടെ ബഹുമതിയും (1996) കേരള സംഗീതനാടക അക്കാദമി ഫെലോഷിപ്പും (1994) നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സൂര്യ കൃഷ്ണമൂർത്തിയാണ്. ഭാര്യ രാജി. മക്കൾ: സീത (സിവിൽ സർവീസ്), ലക്ഷ്മണൻ. മരുമകൻ: ചന്ദൻ കുമാർ.

BREAKING NEWS
കിഡ്നി സ്റ്റോണിനും ലക്ഷങ്ങളുടെ വില! ഹോളിവുഡ് നടന്റെ വൃക്കയിലെ കല്ല് ലേലത്തിൽ വിറ്റത് 75,000 ഡോളറിന്; പിന്നിൽ ചൂതാട്ട കമ്പനിയുടെ തന്ത്രം
14 Oct 2026
BREAKING NEWS
തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് മുന്നിൽ പിക്കപ്പ് വാൻ പോലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറി; വനിതാ ഉദ്യോഗസ്ഥയ്ക്കടക്കം മൂന്ന് പേർക്ക് പരിക്ക്
14 Oct 2026
CRIME
’തീർത്തും ബുദ്ധിമാനായ കൊലയാളി’യെന്ന് പോലീസ്; ജയമാധവനെ ഓട്ടോറിക്ഷയിലാണ് ഹോസ്പിറ്റലിലെത്തിച്ചതെന്ന് രവീന്ദ്രൻ, ഓട്ടോക്കാരനോട് ചോദിച്ചപ്പോൾ അങ്ങനെയൊരു ഓട്ടത്തിന് പോയിട്ടില്ലെന്ന് മറുപടി; സുഹൃത്തിന്റെ കാറാണ് ഉപയോ​ഗിച്ചതെന്ന് തെളിഞ്ഞു, വിറ്റുപോയ കാറിൽ തെളിവായി ഒരു തുള്ളി രക്തക്കറ
14 Oct 2026
BREAKING NEWS
16-കാരിക്കുനേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ഉടമയ്ക്കും സുഹൃത്തിനുമെതിരേ അന്വേഷണം; സംഭവം ജർമ്മനിയിലെ കൊളോണിൽ
14 Oct 2026