BREAKING NEWS

മുഖംമൂടി ധരിച്ച് സ്വന്തം വീട്ടില്‍ അതിക്രമിച്ച് കയറി, പിതാവിനു നേരെ തോക്ക് ചൂണ്ടി 10 ലക്ഷം കവര്‍ന്നു, മകനും കൂട്ടാളികളും പിടിയില്‍

· · 1 min read
Share: Copied!

ഡൽഹി:  പിതാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വന്തം വീട്ടിൽ നിന്നും 10 ലക്ഷം രൂപ കവര്‍ന്ന കേസിൽ യുവാവ് അറസ്റ്റിൽ. തവ്ലീൻ എന്ന പ്രതി രണ്ട് കൂട്ടാളികളുമായി ചേർന്നാണ് കുറ്റകൃത്യം നടത്തിയത്. മൂവരും വീട്ടിൽ കയറി പിതാവിന് നേരെ തോക്ക് ചൂണ്ടി കവർച്ച നടത്തുകയും പിന്നീട് രക്ഷപ്പെടുകയുമായിരുന്നു.സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ ഈസ്റ്റ് ജില്ലാ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തവ്‍ലീന്‍റെ പിതാവിന്‍റെ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. കൊള്ളയടിച്ച 10 ലക്ഷം രൂപയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

പിസിആർ കോളിലൂടെയാണ് പൊലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നും ഉടൻ തന്നെ അന്വേഷണം ആരംഭിച്ചതായും ഈസ്റ്റ് ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) രാജീവ് കുമാർ പറഞ്ഞു. പ്രതികൾ സഞ്ചരിച്ച വഴികളിലെ സിസി ടിവി ദൃശ്യങ്ങളാണ് കേസിൽ നിര്‍ണായകമായത്. ആനന്ദ് വിഹാറിന് സമീപം പ്രതികളിൽ ഒരാൾ മുഖംമൂടി ഊരിമാറ്റിയതാണ് വിഴിത്തിരിവായത്.

ഇയാൾ തന്‍റെ മകനാണെന്ന് പിതാവ് തിരിച്ചറിഞ്ഞു. തവ്‍ലീനെ ഡൽഹിയിലെ മുഖർജി നഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് പേരെ ലഖ്‌നൗവിലെ ഒരു ടോൾ പ്ലാസയ്ക്ക് സമീപം വെച്ച് പിടികൂടി. ഇരുവരും ബിഹാര്‍ സ്വദേശികളാണ്.ചോദ്യം ചെയ്യലിൽ, തന്‍റെ പിതാവ് ഒരാൾക്ക് വലിയൊരു തുക കൈമാറാൻ പദ്ധതിയിടുന്നുണ്ടെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് തവ്‍ലീൻ വെളിപ്പെടുത്തി. തുടർന്ന് കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്യുകയും കൂട്ടാളികളുമായി ചേർന്ന് അത് നടപ്പിലാക്കുകയും ചെയ്യുകയായിരുന്നെന്നും തവ്‌ലീന്‍ പറഞ്ഞു.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026