BREAKING NEWS

കാമുകിയെ വിവാഹം കഴിപ്പിക്കണമെങ്കില്‍ 21 വയസ് വരെ കാത്തിരിക്കണം, ഹെഡ് കോണ്‍സ്റ്റബിളിനെ മകന്‍ വെടിവച്ചുകൊന്നു, അമ്മയെ കഴുത്തു ഞെരിച്ചു കൊല്ലാനും ശ്രമം, 18കാരന്‍ പിടിയില്‍

· · 1 min read
Share: Copied!

ചണ്ഡീഗഡ്: കാമുകിയെ വിവാഹം കഴിക്കാൻ 21 വയസ്സ് തികയുന്നതുവരെ കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ട പൊലീസ് ഹെഡ് കോൺസ്റ്റബിളിനെ പതിനെട്ടുകാരനായ മകൻ വെടിവച്ചുകൊന്നു. ചണ്ഡീഗഡ് പൊലീസ് ആസ്ഥാനത്തെ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന നിതിൻ സിങ് ആണ് മകൻ അർമാന്റെ വെടിയേറ്റ് മരിച്ചത്. സെക്ടർ 22ലെ പൊലീസ് ക്വാർട്ടേഴ്സിലാണ് തലയ്ക്ക് വെടിയേറ്റ നിലയിൽ നിതിൻ സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്.

സംഭവസ്ഥലത്തുനിന്ന് നാടൻ തോക്ക് പൊലീസ് കണ്ടെടുത്തു. പിതാവിനെ വെടിവച്ചതിനു പിന്നാലെ അർമാൻ അമ്മയുടെ കഴുത്തിനു ഞെരിച്ച് അപായപ്പെടുത്താനും ശ്രമിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ അർമാന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട അമ്മ വീടിന്റെ മട്ടുപ്പാവിലേക്ക് ഓടിക്കയറി അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം പുറത്തുനിന്നാരോ വന്ന് പിതാവിനെ വെടിവച്ചതാണെന്ന് വരുത്തിത്തീർക്കാനും അർമാൻ ശ്രമിച്ചതായി അയൽവാസികൾ മൊഴി നൽകി.

തന്റെ കാമുകിയെ വിവാഹം കഴിപ്പിച്ചു തരണമെന്ന് ആവശ്യപ്പെട്ട് അർമാൻ മാതാപിതാക്കളെ നിരന്തരം സമ്മർദത്തിലാക്കിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ ഇന്ത്യയിലെ നിയമപ്രകാരമുള്ള വിവാഹപ്രായമായ 21 വയസ് തികഞ്ഞതിനു ശേഷം മാത്രമേ വിവാഹം നടത്തൂ എന്ന് മാതാപിതാക്കൾ നിലപാടെടുത്തു. ഇതേച്ചൊല്ലി വ്യാഴാഴ്ച രാത്രിയും അർമാൻ മാതാപിതാക്കളുമായി തർക്കത്തിലേർപ്പെട്ടു. കാമുകിയെ ഉടനടി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരണമെന്ന അർമാന്റെ ആവശ്യം മാതാപിതാക്കൾ നിരസിച്ചതും, വിവിധ ആവശ്യങ്ങൾക്കായി പണം ആവശ്യപ്പെട്ട് വഴക്കുണ്ടാക്കിയതുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ സുദേഷ് കുമാർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. കൊലപാതകം നടത്തിയതിൽ അർമാന് യാതൊരുവിധ പശ്ചാത്താപവുമില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026