BREAKING NEWS

സഹോദരി ചോദിച്ചാൽ അപ്പോൾ പൈസ എടുത്തുകൊടുക്കും, താൻ മദ്യപിക്കാൻ ചോദിച്ചാൽ തരില്ല- മകൻ!! വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം- യുവാവ് അറസ്റ്റിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ മകൻ കൊലപ്പെടുത്തി. സംസ്ഥാന അതിർത്തിയിലെ തിങ്കൾചന്തയിലാണ് ദാരുണ സംഭവം നടന്നക്. തിങ്കൾചന്തയ്ക്ക് സമീപം മേക്കാമണ്ഡപത്തിൽ സുന്ദരദാസിൻ്റെ ഭാര്യ തങ്കലീല (67) യെയാണ് മകൻ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സിബി (37) പിടിയിലായി.

ഭർത്താവ് മരിച്ചതിനെ തുടർന്ന് തങ്കലീല മകൾ ജാസ്മിൻ ഷീബയോടൊപ്പമായിരുന്നു താമസം. ഇവിടെ തങ്കലീലയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇർണിയൽ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അമ്മയെ സിബി കൊലപ്പെടുത്തിയതായി സമ്മതിച്ചു. തുടർന്ന് പോലീസ് സിബിയെ അറസ്റ്റ് ചെയ്തു.

മദ്യപിക്കാൻ അമ്മയോട് പണം ചോദിച്ചാൽ തരില്ലെന്നും സഹോദരി പണം ചോദിച്ചാൽ മാത്രമേ നൽകുകയുള്ളൂ എന്നും അതിനാലാണ് അമ്മയെ കൊലപ്പെടുത്തിയതെന്നും പ്രതി പോലീസിന് മൊഴിനൽകി. സംഭവദിവസവും സിബിയും തങ്കലീലയുമായി പണത്തെ ചൊല്ലി വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. സിബിയെ കോടതിയിൽ ഹാജരാക്കി.

മന്ത്രി പ്രകടനം നയിച്ചത് അസാധാരണ സംഭവം, അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ല, പകരം നടന്നത് മന്ത്രിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസും പോലീസും ചേർന്നുള്ള അഴിഞ്ഞാട്ടം, പന്തം ഹോസ്റ്റലിലേക്ക് വലിച്ചെറിഞ്ഞിട്ടും തടഞ്ഞില്ല- എം.വി. ജയരാജൻ

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026