BREAKING NEWS

മന്ത്രി പ്രകടനം നയിച്ചത് അസാധാരണ സംഭവം, അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ല, പകരം നടന്നത് മന്ത്രിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസും പോലീസും ചേർന്നുള്ള അഴിഞ്ഞാട്ടം, പന്തം ഹോസ്റ്റലിലേക്ക് വലിച്ചെറിഞ്ഞിട്ടും തടഞ്ഞില്ല- എം.വി. ജയരാജൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: കഴിഞ്ഞദിവസം തലസ്ഥാനത്ത് എസ്എഫ്‌ഐ വിദ്യാർഥികൾക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണമെന്ന് സിപിഎം നേതാവ് എം.വി. ജയരാജൻ. മന്ത്രി പ്രകടനം നയിച്ചത് അസാധാരണ സംഭവമാണെന്നും അക്രമികളെ പിന്തിരിപ്പിക്കാൻ കൂടെയുണ്ടായിരുന്ന മന്ത്രി ശ്രമിച്ചില്ലെന്നും എം.വി. ജയരാജൻ കുറ്റപ്പെടുത്തി. മന്ത്രിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസും പോലീസും ചേർന്ന് അഴിഞ്ഞാട്ടമാണ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

രാത്രി 7.45-നാണ് യൂത്ത് കോൺഗ്രസ് മാർച്ച് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന്റെ പരിസരത്തുനിന്ന് ആരംഭിച്ചത്. ഇതിനിടെ കൈയിലുണ്ടായിരുന്ന പന്തം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹോസ്റ്റലിലേക്ക് വലിച്ചെറിയുകയായിരുന്നു. മന്ത്രി അത് തടഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു

അതേസമയം ബുധനാഴ്ച രാത്രിയാണ് എസ്എഫ്‌ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരും തലസ്ഥാനത്ത് ഏറ്റുമുട്ടിയത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ മാർച്ചിനുനേരെ യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് കല്ലേറുണ്ടായി. ഇതോടെ, കോളേജിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തീപ്പന്തമെറിഞ്ഞു. പിന്നീട് നേതാക്കൾ ഇടപെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.

അമിത് ഷായെ സുഖിപ്പിക്കാൻ വേണ്ടിയാണോ എസ്എഫ്ഐയുടെ പേക്കൂത്ത്?? കേന്ദ്ര സർക്കാരിനെതിരെയുള്ള സമരത്തിൽ എസ്എഫ്ഐക്ക് ഹാൽ ഇളകുന്നത് എന്തിനാണ്?? എസ്എഫ്ഐയിൽ മെമ്പർഷിപ്പ് എടുത്ത് ബിജെപിക്കാർ പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം- അബിന്‍ വര്‍ക്കി

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026