BREAKING NEWS

മദ്യപിച്ച് വാഹനമോടിച്ചു, തടഞ്ഞ എസ്ഐയുടെ മൂക്കിടിച്ചു പൊട്ടിച്ചു, യൂണിഫോം വലിച്ചുകീറി, പ്രതി പിടിയില്‍

· · 1 min read
Share: Copied!

പത്തനംതിട്ട: പെരുനാടിൽ വാഹന പരിശോധനയ്ക്കിടെ സബ് ഇൻസ്പെക്ടർക്ക് നേരെ ആക്രമണം നടത്തിയ പ്രതി പിടിയിൽ. പെരുനാട് എസ്.എച്ച്.ഒ എസ്.ഐ മിഥുൻ അശോകിനെ ആക്രമിച്ച കട്ടച്ചിറ സ്വദേശി നിതിൻ രാജ് (27) ആണ് അറസ്റ്റിലായത്.

പ്രതി എസ്ഐയുടെ മൂക്കിന് ഇടിച്ച് പരിക്കേൽപ്പിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. വാഹന പരിശോധനയ്ക്കിടയിൽ അതുവഴി സ്കൂട്ടറിലെത്തിയ നിതിൻ രാജ് മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് വാഹനം പരിശോധിക്കാൻ ശ്രമിച്ചതോടെ പ്രകോപിതനായ പ്രതി എസ്ഐയെ ആക്രമിക്കുകയായിരുന്നു. പെരുനാട് പൊലീസ് സ്റ്റേഷനിൽ എസ്ഐയുടെ മൊഴി രേഖപ്പെടുത്തി.

കേസെടുക്കുകയും പെരുനാട് സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ ആർ, എസ്ഐമാരായ മിഥുൻ അശോക്, സണ്ണി, എഎസ്ഐ അഭിലാഷ്, എസ്‌പിഒമാരായ ലാൽ, സുമേഷ്, സിപിഒമാരായ വിജേഷ്, അരവിന്ദാക്ഷൻ, നിധീഷ്, അക്ഷയ്, സേതു കൃഷ്ണൻ എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടുകയുമായിരുന്നു. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026