BREAKING NEWS

‘ഞങ്ങളുടെ ശത്രുക്കളുമായി ബന്ധം പുലർത്തി, ​ഗ്യാങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് പാട്ടുപാടി’!! ജിമ്മിൽ നിന്നു പുറത്തിറങ്ങിയ ഹരിയാൻവി ഗായകൻ അങ്കിത് ബല്യാന് നേരെ വെടിയുതിർത്തത് 18 തവണ, ദാരുണാന്ത്യം, കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗോഗി ഗ്യാങ്

· · 1 min read
Share: Copied!

മുസഫർനഗർ: ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാനെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി. ഷാംലി ജില്ലയിലെ ജിമ്മിന് പുറത്ത് ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ജിമ്മിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ രണ്ട് ബൈക്കുകളിലെത്തിയ അക്രമികൾ അങ്കിത് ബല്യാനെതിരെ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. ഇയാൾക്കു നേരെ 18 റൗണ്ട് വെടിയുതിർത്തതായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. വെടിയേറ്റ അങ്കിത് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. തലയ്ക്കും വയറിനുമാണ് വെടിയേറ്റത്.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചതായി സൂപ്രണ്ടന്റ് ഓഫ് പോലീസ് എം.പി. സിങ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ തിരിച്ചറിയാനുള്ള ശ്രമവും പുരോഗമിക്കുകയാണ്. അങ്കിത് ബല്യാന് 3.66 ലക്ഷത്തിലധികം യൂട്യൂബ് സബ്സ്ക്രൈബർമാരാണുള്ളത്. വിവിധ സഹപ്രവർത്തകർക്കൊപ്പം ഗായകനായും പെർഫോമറായും അദ്ദേഹം വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തോക്കുകളും മറ്റ് ആയുധങ്ങളും എസ്‌യുവികളും ഉൾപ്പെടുന്ന ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ നിരവധി വീഡിയോകളിലുണ്ടായിരുന്നു.

അതേസമയം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഗോഗി ഗ്യാങ് എന്ന കുറ്റവാളി സംഘം ഏറ്റെടുത്തിട്ടുണ്ട്. ഗ്യാങ്ങുമായി ബന്ധമുള്ള ഭോലു ഷാപൂരിയ എന്നയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തങ്ങളുടെ ശത്രുക്കളുമായി അങ്കിത് ബന്ധം പുലർത്തിയിരുന്നതായും തങ്ങളുടെ ഗ്യാങ്ങുമായി ബന്ധപ്പെട്ട ഒരു സംഭവത്തെക്കുറിച്ച് അദ്ദേഹം പാട്ടുപാടിയിരുന്നതായും ആരോപിച്ചാണ് ഈ ആക്രമണം നടത്തിയതെന്നും ഗ്യാങ് വ്യക്തമാക്കുന്നു.

വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അങ്കിത് മത്സരിക്കാൻ പദ്ധതിയിട്ടിരുന്നതായി അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും പോലീസ് അധികൃതരോ അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകത്തിന് പിന്നിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ വൈരാഗ്യമുണ്ടോയെന്ന കാര്യവും നിലവിൽ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി അഖിലേഷ് യാദവ് രംഗത്തെത്തി. ഉത്തർപ്രദേശിലെ ക്രമസമാധാനനില പൂർണമായും തകർന്നുവെന്നും സംഭവത്തെ തുടർന്ന് പ്രദേശത്ത് ഭീതിയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. അങ്കിതിന്റെ മൃതദേഹം മടിയിൽവെച്ച് അമ്മ റോഡിൽ വിലപിക്കുന്നതിന്റെ റിപ്പോർട്ടുകൾ ഹൃദയഭേദകമാണെന്നും യാദവ് പറഞ്ഞു.

അങ്കിത് ബല്യാന്റെ കൊലപാതകം ജാട്ട് സമൂഹത്തിനെതിരായ ആക്രമണമാണെന്നാണ് അഖിലേഷ് യാദവിന്റെ മറ്റൊരു ആരോപണം. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് ജാട്ട് സമൂഹത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമാണോയെന്നതും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട യാദവ് സംഭവത്തെ ശക്തമായി അപലപിച്ചു.

‘ ബ്രോ വെയ്റ്റ്.. ഭാരത് മാതാ കി ജയ്. നമുക്ക് തുടങ്ങാം’ … രാഹുൽ ഗാന്ധിയുടെ ‘പാട്രിയാർക്കി’ പരാമർശത്തിന് കങ്കണയുടെ മറുപടി!! ‘ഇപ്പോൾ സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സംസാരിക്കുന്ന രാഹുൽ എന്തുകൊണ്ട് കർണാടകയിലും ഹിമാചലിലും ഒരു വനിതാ നേതാവിനെ പോലും മുന്നിൽ നിർത്താത്തത്? വനിതാ സംവരണ ബില്ലിനെ എതിർത്തത് എന്തുകൊണ്ടാണ്?’- ബാൻസുരി സ്വരാജ്

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026