BREAKING NEWS

എറിയാനറിയാത്തവന് കല്ല് കിട്ടിയിട്ട് എന്ത് കാര്യം!! എസ്എസ്എൽസിക്ക് 44%, പ്ലസ്ടുവിന് ​ഗ്രേസ് മാർക്കടക്കം സെക്കന്റ് ക്ലാസ്… തട്ടിയും മുട്ടിയും പഠിക്കുന്ന മകന് നീറ്റ് പാസാകാൻ 10 ലക്ഷം കൊടുത്ത് ചോദ്യപ്പേപ്പർ വാങ്ങി, പരീക്ഷയിൽ മകൻ വാങ്ങിയത് 720 ൽ വെറും 107 മാർക്ക്… പിന്നാലെ മൂത്ത മകനടക്കം കുടുംബത്തിലെ മൂന്ന് പേർ അറസ്റ്റിൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: നീറ്റ്- യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയ സിബിഐ രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ അറസ്റ്റിൽ. യഥാർത്ഥ ചോദ്യപേപ്പറിനോട് സാമ്യമുള്ള ‘ഗസ് പേപ്പർ’ സംഘടിപ്പിച്ച് കോച്ചിംഗ് സെൻററുകൾ വഴി വിതരണം ചെയ്ത ദിനേഷ് ബിവാൽ, സഹോദരൻ മംഗിലാൽ ബിവാൽ, മംഗിലാലിൻറെ മൂത്ത മകൻ വികാസ് എന്നിവരാണ് പിടിയിലായത്. ചോദ്യപേപ്പർ വിതരണം ചെയ്യുന്നതിനും ഉദ്യോഗാർത്ഥികളെ ഏകോപിപ്പിക്കുന്നതിനുമായി സിക്കാറിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം.

അതുപോലെ പരീക്ഷയ്ക്ക് മുൻപ് തന്നെ ഈ ചോർന്ന ചോദ്യപേപ്പർ ലഭിച്ചതായി കരുതുന്ന ദിനേഷ് ബിവാൽ എന്ന പ്രതിയുടെ മകൻ ഋഷി ബിവാലിനായി സിബിഐ ഇപ്പോൾ തെരച്ചിൽ ശക്തമാക്കി. തൻറെ മകന് പരീക്ഷയിൽ ഉയർന്ന വിജയം നേടിക്കൊടുക്കുന്നതിനായി പത്ത് ലക്ഷത്തോളം രൂപ നൽകിയാണ് ദിനേഷ് ചോദ്യപേപ്പർ സംഘടിപ്പിച്ചതെന്ന് സിബിഐ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. എന്നാൽ പരീക്ഷയ്ക്ക് മുൻപേ ചോദ്യപേപ്പർ കൈയിൽ കിട്ടിയിട്ടും 720 മാർക്കിൻറെ പരീക്ഷയിൽ വെറും 107 മാർക്ക് മാത്രമേ ഋഷി ബിവാലിന് നേടാനായുള്ളു.

മാത്രമല്ല അക്കാദമിക്കലി ഏറെ പിറകിലുള്ള വിദ്യാർത്ഥിയാണ് ഋഷി എന്ന് അന്വേഷണത്തിൽ കണ്ടെത്തി. രാജസ്ഥാൻ ബോർഡിൻറെ പത്താം ക്ലാസ് പരീക്ഷയിൽ 44 ശതമാനം മാർക്ക് മാത്രം നേടിയ ഋഷി, ഇക്കഴിഞ്ഞ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്കിന്റെ സഹായത്തോടെയാണ് കഷ്ടിച്ച് രണ്ടാം ക്ലാസ്സോടെ ജയിച്ചത്. മാത്രമല്ല ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ പ്രധാന വിഷയങ്ങളിലെ തിയറി പരീക്ഷകളിൽ വളരെ കുറഞ്ഞ മാർക്ക് മാത്രമുണ്ടായിട്ടും ഈ വിദ്യാർത്ഥിയെ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് ഇരുത്താൻ കുടുംബം നിർബന്ധിക്കുകയായിരുന്നു.

അതേസമയം ഈ മാഫിയാ സംഘത്തിൻറെ കൂടുതൽ വിവരങ്ങൾ സിബിഐ ശേഖരിച്ചു വരികയാണ്. ചോദ്യപേപ്പർ ചോർത്തി നൽകിയ സംഘത്തിൽ കൊറിയർമാരായി പ്രവർത്തിച്ചുകൊണ്ട് ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് ചോദ്യപേപ്പർ എത്തിച്ചു നൽകിയതിൽ ദിനേഷിനും കുടുംബത്തിനും വലിയ പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

അതുപോലെ ഈ ചോർച്ചാ ശൃംഖലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നൂറ്റമ്പതോളം വിദ്യാർത്ഥികൾ ഇപ്പോൾ സിബിഐയുടെ നിരീക്ഷണത്തിലാണ്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വലിയൊരു മാഫിയയെ തന്നെയാണ് വരും ദിവസങ്ങളിൽ സിബിഐ പുറത്തുകൊണ്ടുവരാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.

BREAKING NEWS
ട്രംപിന്റെ വീരവാദം കാര്യമായി ഫലിച്ചില്ല, പന്ത് അറബ് പാർട്ടികളുടെ കോർട്ടിൽ!! ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലിക്കുഡ് (53), പക്ഷെ 61 തികയ്ക്കണമെങ്കിൽ മറ്റുള്ളവർ കനിയണം, അറബ് പാർട്ടി പിന്തുണയോടെ ഐസൻകോട്ടിന്റെ പ്രതിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ കഴിയുമോ? ആര് ആർക്കൊപ്പം ചേരും... ആകാംക്ഷ...
30 Oct 2026
BREAKING NEWS
അർദ്ധരാത്രിയിൽ പെൺസുഹൃത്തുമായി പാർക്കിലെത്തി, പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കം, പിണങ്ങിപ്പോയ പെൺകുട്ടി ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തിയപ്പോൾ കണ്ടത് പാർക്കിലെ ഊഞ്ഞാലിന്റെ ചെയിനിൽ ജീവനൊടുക്കിയ ആൺസുഹൃത്തിനെ, അസ്വഭാവിക മരണത്തിനു കേസ്
30 Oct 2026
BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026