BREAKING NEWS

വാഹനാപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റയാളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു, ഡോക്ടർ രോ​ഗിയുടെ പോക്കറ്റ് പരിശോധിച്ചപ്പോൾ കിട്ടിയത് 21.42 ഗ്രാം എംഡിഎംഎ!! അറസ്റ്റ് ചെയ്ത പ്രതിയെ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി റിമാൻഡ് ചെയ്തു, പ്രതി മയക്കുമരുന്ന് വിൽപന സംഘത്തിൽപ്പെട്ടയാൾ, കൂട്ടാളികൾക്കായും അന്വേഷണം

· · 1 min read
Share: Copied!

മലപ്പുറം: എടപ്പാളിൽ ബൈക്ക് അപകടത്തിൽ പരുക്കേറ്റയാളിൽ നിന്ന് എംഡിഎംഎ പിടികൂടി. പട്ടാമ്പി ആമയൂർ സ്വദേശി സിബിനിൽ നിന്നാണ് 21.42 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. ഇയാളെ വാഹനാപകടത്തിൽ പരുക്കറ്റ് ആശുപത്രിയിൽ എത്തിച്ചതായിരുന്നു. അവിടെ നിന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.

സിബിൻ സഞ്ചരിച്ച ബൈക്ക്, എടപ്പാളിൽ വെച്ച് അപകടത്തിൽ പെടുകയും, ഗുരുതരമായി പരുക്കേറ്റ ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ വെച്ച് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ വെളുത്ത നിറത്തിലുള്ള ഒരു പാക്കറ്റ് ശ്രദ്ധയിൽ പെട്ടത്. സംശയം തോന്നിയ ഡോക്ടർമാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് പെരിന്തൽമണ്ണ പോലീസ് നടത്തിയ പരിശോധനയിൽ എംഡിഎംഎ ആണെന്ന് സ്ഥിരീകരിക്കുകയും, തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മജിസ്ട്രേറ്റ് ആശുപത്രിയിൽ എത്തി പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ മയക്കുമരുന്ന് വിൽപന നടത്തുന്ന ആളാണെന്ന സൂചന ലഭിച്ചിട്ടുണ്ട്, സംഭവവുമായി ബന്ധപ്പെട്ട മറ്റ് കണ്ണികളെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

“ഞാൻ ട്രാവൽ ഏജന്റല്ല, തന്നോട് ചോദിക്കേണ്ട”, രാഹുൽ ഗാന്ധിയുടെ വിദേശയാത്രയില്‍ ശശിതരൂര്‍

BREAKING NEWS
കഞ്ചാവും വലിക്കാനുള്ള ഫുൾസെറ്റപ്പുമായി വനിതാ ഡോക്ടർക്കൊപ്പം ഹോട്ടലിൽ മുറിയെടുത്തു, നട്ടപ്പാതിരായ്ക്ക് റൂമിൽക്കിടന്ന് അടിപിടി, വനിതാ ഡോക്ടറുടെ നിലവിളി കേട്ട് അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനുനേരെ അസഭ്യ വർഷം, പിന്നാലെ മർദനം!! യുവ ഡോക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്, വനിതാ ഡോക്ടറെ അറസ്റ്റ് ...
22 Oct 2026
BREAKING NEWS
' ഈ കേസിലല്ലാ, ഏതുകേസിലായാലും ഇഡി പറഞ്ഞാലുടൻ ഞങ്ങൾ നടപടി സ്വീകരിക്കില്ല... ചാടിക്കേറി നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ സർക്കാരിന് തലയിൽ മുണ്ടിട്ട് പോകേണ്ട അവസ്ഥയുണ്ടായേനെ... രാഷ്ട്രീയം വേറെ ഗവൺമെന്റ് നടപടികൾ വേറെ...  ഹൈക്കോടതി പറഞ്ഞു, കേസെടുത്തു'-  കെ മുരളീധരൻ
22 Oct 2026
BREAKING NEWS
ഒരു കരയിൽനിന്ന് മറുകരയിൽ എത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമന്നു നടക്കേണ്ടതില്ല, അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല, നീതി വൈകും, പക്ഷെ സത്യത്തിന്റെ ശബ്ദം ഒരിക്കലും മങ്ങില്ല, സിപിഎമ്മുമായി അകന്ന് പി പി ദിവ്യ??
22 Oct 2026
BREAKING NEWS
കനത്ത മൂടൽ മഞ്ഞിൽ റോഡ് കാണാനായില്ല, സിദ്ധാപുരിൽ കാർ തടാകത്തിലേക്കു മറിഞ്ഞ് 4 വയസുകാരിയടക്കം ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം, മരണവിവരം നാട്ടുകാർ അറിഞ്ഞത് കാർ തടാകത്തിൽ കണ്ടെത്തിയത് പിറ്റേദിവസം, അപകടം ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ
22 Oct 2026