BREAKING NEWS

അട്ടപ്പാടിയിൽ അരിവാൾ രോഗം വ്യാപകം; 10 മാസത്തിനിടെ 10 കുട്ടികൾ മരിച്ചു, ഗൗരവമേറിയ വിഷയമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി

· · 1 min read
Share: Copied!

തിരുവനന്തപുരം: അട്ടപ്പാടിയിൽ പത്തുമാസത്തിനിടെ പത്തുകുട്ടികൾ മരിച്ചതായി വി.കെ. ശ്രീകണ്ഠൻ എംപി. വിഷയം ഗൗരവത്തോടെ കാണണമെന്നും മേഖലയിൽ അരിവാൾ രോഗം വ്യാപകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗം ഇല്ലാതാക്കുന്നതിനായി മുൻകാല സർക്കാരുകളുടെ ഭാഗത്തുനിന്ന് നിരവധി ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എംപി പറഞ്ഞു.

അട്ടപ്പാടിയിലെ ശിശുമരണങ്ങളെ രാഷ്ട്രീയമായി കാണരുത്. എന്നാൽ പാലക്കാട്ടെ ചില രാഷ്ട്രീയക്കാർ വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്നും മുൻമന്ത്രിമാർ ഉൾപ്പെടെയുള്ളവർ ഇത് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ശ്രീകണ്ഠൻ വിമർശിച്ചു.

കഴിഞ്ഞ പത്തുവർഷത്തിനിടെ അട്ടപ്പാടിയിൽ ശിശുമരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടക്കുന്നുണ്ട്. രാജേഷ് സ്പീക്കറായും മന്ത്രിയായും പ്രവർത്തിച്ച കാലയളവിൽ 42 ശിശുമരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എംപി ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് രാജേഷ് നടത്തിയ പ്രസ്താവന നിരുത്തരവാദപരമാണെന്നും വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.

“ഇയാളെ നോക്കൂ, ഇയാളുടെ ശരീരം ഒട്ടും ശരിയായ അവസ്ഥയിലല്ല… നിങ്ങൾ അറപ്പുളവാക്കുന്ന ഒരാളാണ്, ശരീരപ്രകൃതി ഒന്ന് ശരിയാക്കിയെടുക്കൂ, കാണാൻ തന്നെ വല്ലാത്ത കോലമാണ്,”… ആരോഗ്യപ്രശ്നങ്ങൾ കാരണമാണോ പ്രചാരണ പരിപാടികളിൽനിന്ന് പിന്മാറിയതെന്നു ചോദിച്ച മാധ്യമപ്രവർത്തകനെ പരിഹസിച്ച് ട്രംപ്

BREAKING NEWS
രാത്രി നഗ്നനായി വീടുകളിലും കടകളിലുമെത്തും, തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല, ഭീതിയില്‍ നാട്ടുകാര്‍
30 Oct 2026
BREAKING NEWS
നിപ മരുന്ന് വിവാദം: കാലാവധി കഴിഞ്ഞതാണോ എന്ന സംശയം ആവർത്തിച്ച് ആരോഗ്യമന്ത്രി; വിദഗ്ധ സമിതി റിപ്പോർട്ടിനുശേഷം നടപടി
30 Oct 2026
BREAKING NEWS
പശു സമൂഹത്തിന്റെയും മതത്തിന്റെയും തുണയാണ്, പ്രതികളെ ശിക്ഷിച്ചില്ലെങ്കിൽ ഗോമാതാവ് തന്നെ ഇല്ലാതായിപ്പോകും, പശുഹത്യ കേസിൽ മൂന്ന് പേര്‍ക്ക് ജീവപര്യന്ത്യം
30 Oct 2026
BREAKING NEWS
മാഹി പള്ളി പെരുന്നാളിന്റെ റീൽസ് ചിത്രീകരിക്കാനായി പോയ വ്ളോഗർമാർ കാറിടിച്ച് മരിച്ച സംഭവം; ദുരൂഹത ചൂണ്ടിക്കാട്ടി ബന്ധുക്കൾ, അന്വേഷണ ചുമതല റേഞ്ച് ഡിഐജി ഏറ്റെടുത്തു
30 Oct 2026